വേദാദി സത്യശാസ്ത്രങ്ങളിൽ നിർദ്ദേശിക്കപ്പെട്ട നിത്യാനുഷ്ഠാനങ്ങളായ പഞ്ചമഹായജ്ഞങ്ങളിൽ വരുന്നതാണ് ദേവയജ്ഞം അഥവാ അഗ്നിഹോത്രം. ആധ്യാത്മികവും ഭൗതികവുമായ നിരവധി പ്രയോജനങ്ങൾ വിധിയാംവണ്ണമുള്ള അഗ്നിഹോത്രത്തിന്റെ അനുഷ്ഠാനത്തിലൂടെ ലഭ്യമാകും എന്ന് ശാസ്ത്രങ്ങൾ ഉദ്ഘോഷിക്കുന്നു.
ഈ പ്രപഞ്ചത്തിൻ്റെ സന്തുലിതാവസ്ഥയെ നിലനിർത്തി ജീവിതം സുഗമമായി നടക്കാൻ സൃഷ്ടിയിൽ സർവ്വത്ര യജ്ഞം നടക്കുന്നു. ഇത്പോലെ ഈ സൃഷ്ടിയിലെ അംഗമായ മനുഷ്യനും അന്തരീക്ഷ ശുദ്ധിക്കും വേദമന്ത്രങ്ങളുടെ സംരക്ഷണത്തിനും മറ്റും വേണ്ടി നടത്തുന്ന യജ്ഞമാണ് അഗ്നിഹോത്രം. പ്രകൃതിയിലെ ജലവും വായുവും ശുദ്ധീകരിക്കുന്നതോടൊപ്പം മനുഷ്യൻ്റെ ഹൃദയത്തെയും ശുദ്ധീകരിക്കുക എന്നതാണ് അഗ്നിഹോത്രത്തിൻ്റെ ഒരു ലക്ഷ്യം. പരിസര ശുദ്ധിക്ക് അനിവാര്യമായി അനുഷ്ഠിക്കേണ്ട ഒന്നായാണ് അഗ്നിഹോത്രത്തെ പൗരാണിക ഭാരതീയർ കണ്ടത്. പ്രകൃതിയോടുള്ള കടമ നിർവഹിക്കലാണത്. രാവിലെയും വൈകുന്നേരവും ചെയ്തുപോന്ന പഞ്ചമഹായജ്ഞങ്ങളിൽ ഒന്നായ അഗ്നിഹോത്രത്തെ ദേവയജ്ഞം എന്നും വിളിക്കുന്നു.
ദേവപൂജ, സംഗതികരണം, ദാനം എന്നീ മൂന്നുകാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
മഹാഭാരതയുദ്ധശേഷം ഉണ്ടായ വിദേശ ആക്രമണങ്ങളും വേദവിരുദ്ധമായ ആചരണങ്ങളും മൂലം ലോപിച്ചുപോയ അഗ്നിഹോത്രം എന്ന പ്രാചീന വൈദിക അനുഷ്ഠാനം നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പൊടിതട്ടിയെടുത്തത് നവോത്ഥാന നായകനും വേദോദ്ധാരകനുമായിരുന്ന ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയാണ്. ഇന്ന് ലോകമെങ്ങും അഗ്നിഹോത്രത്തിന് ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.
** This Course – Agnihotram Prdhamik is open only for the students who have their name registered for this course online and those who have successfully completed the Sandhya Vandanam Course of Arya Samajam Kerala. **
If you are a Vedagurukulam student and is facing problem signing in for the course, please feel free to contact the Technical Support Team at Arya Samajam Kerala at the numbers given to you during the sign up process. or send us a mail at info[@]vedagurukulam.org