കാറൽമണ്ണ വേദഗുരുകുലം നടത്തുന്ന സൗജന്യ ഓൺലൈൻ പഠന പദ്ധതി ‘സംസ്കൃത വ്യാകരണ പ്രവേശിക’ ഒക്ടോബർ 4 ന് ആരംഭിക്കുന്നു.
ന വേദശാസ്ത്രാദന്യത്തു കിഞ്ചിഛാസ്ത്രം ഹി വിദ്യതെ |
നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||
(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1)
അർത്ഥം: വേദശാസ്ത്രങ്ങളിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും സനാതന വേദത്തിൽ നിന്ന് ഉണ്ടായതാണ്.
ഈ ശാസ്ത്രം പഠിക്കാൻ സംസ്‌കൃത വ്യാകരണം പഠിക്കേണ്ടത് അത്യാവശ്യമാണ്. കാറൽ മണ്ണ വേദഗുരുകുലം പരമ്പരാഗതമായ രീതിയിൽ സരളമായി മലയാളഭാഷയിൽ സൗജന്യമായി ആർക്കും പഠിക്കാൻ ഉതകുന്നതരത്തിൽ സംസ്കൃത വ്യാകരണ പ്രവേശിക എന്നൊരു ഓൺലൈൻ കോഴ്സ് ഈ വരുന്ന ഒക്ടോബർ 4 ന് ആരംഭിക്കുകയാണ്.
ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഈ കോഴ്സിന് ചേരാവുന്നതാണ്.
ഈ പഠനം വിജയകരമായി പൂർത്തിയക്കുന്നവർക്ക് വേദ ഗുരുകുലത്തിൽ നിന്ന് പ്രമാണപത്രവും നൽകുന്നതാണ്.
താല്പര്യമുള്ളവർക്ക ഈ ലിങ്ക് വഴി പഠനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഒക്ടോബർ 3 ന് വൈകുന്നേരം 5 മണിക്ക് രജിസ്‌ട്രേഷൻ അവസാനിക്കുന്നതാണ്.
വേദഗുരുകുലം വെബ്സൈറ്റിൽ നേരത്തെ വിവിധ കോഴ്സുകൾക്ക് പേര് രജിസ്റ്റർ ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡും ലഭിച്ചവർക്ക് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. നിലവിലുള്ള യൂസർ ഐഡി ഉപയോഗിച്ച് അവർക്ക് ഈ കോഴ്സിന് ചേരാവുന്നതാണ്
പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ.എം. രാജനുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ 7907077891 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ. WhatsAppസന്ദേശങ്ങൾ വഴിയും അന്വേഷണം നടത്താവുന്നതാണ്).
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്കും മറ്റും 9645039404, 9446386073, 9447622679 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.