വ്യക്തിപൂജയല്ല ഈശ്വര പൂജയാണ് വേണ്ടത്

Blog Uncategorized മലയാളം

ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക.

“ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം ഭൗതികദേഹം നശിപ്പിച്ച് അതിന്റെ ചാരം ഏതെങ്കിലും കൃഷിഭൂമിയിൽ വിതറണം. എന്റെ ഒരു സ്മാരകവും ഉണ്ടാക്കരുത്. എന്തെന്നാൽ അത് വ്യക്തിപൂജയിൽ എത്തിച്ചേരും. ഞാൻ അദ്ദേഹത്തിന്റെ ഒരു പ്രതിമ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു. അതുണ്ടാക്കട്ടെ എന്ന് ചോദിച്ചപ്പോൾ മഹർഷി ദയാനന്ദസരസ്വതി പറഞ്ഞത് അത് ഒരിക്കലും അരുത് എന്നാണ്. മൂർത്തിപൂജയുടെ മൂലകാരണം ഇതാണ്” (പണ്ഡിറ്റ്‌ ലേഖറാം എഴുതിയ മഹർഷി ദയാനന്ദസരസ്വതിയുടെ ജീവ ചരിത്രം 2007 ൽ പ്രസിദ്ധീകരിച്ച പുതിയ പതിപ്പ് പേജ് 549).