ഡൽഹിയിലെ കേന്ദ്രീയ സംസ്കൃത സർവകലാശാല ആറാം ക്ലാസ് മുതൽ പ്ലസ് ടു തലം (പ്രഥമ, പൂർവ മധ്യമ, പ്രാക് ശാസ്ത്രി) വരെയുള്ള ക്ലാസുകൾ കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വേദഗുരുകുലത്തിൽ ഇന്ന് ഔപചാരികമായി ആരംഭിച്ചു. ഡോ.പാർവതി കെ.പി (HoD ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് (ഡയറക്ടർ, കേന്ദ്രീയ സംസ്കൃത സർവകലാശാല, ഗുരുവായൂർ ക്യാമ്പസ്) പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ. നാരായണൻ നമ്പൂതിരി (മുൻ HoD, ശ്രീകൃഷ്ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളേജ്) മുഖ്യപ്രഭാഷണം നടത്തി. അടുത്തിടെ കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ നിന്നുള്ള ഡി. ലിറ്റ്. ബിരുദം നേടിയ പണ്ഡിതരത്നം പ്രൊഫ. പി.കെ മാധവനെ (M.A. Ph.D, D.Litt.) ചടങ്ങിൽ ആദരിച്ചു. പ്രൊഫ. ഇ.ആർ. നാരായണൻ (കേന്ദ്രീയ സംസ്കൃത സർവ്വകലാശാല സീനിയർ പ്രൊഫസർ, ഗുരുവായൂർ ക്യാമ്പസ്), ഡോ. വി.കെ. രാജകൃഷ്ണൻ മാസ്റ്റർ (വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന വിദ്യാലയ പ്രമുഖ്), ഡോ. ശശികുമാർ നെച്ചിയിൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശ്രീ. വി. ഗോവിന്ദ ദാസ് (പ്രസിഡൻ്റ്, വേദഗുരുകുലം) എല്ലാവർക്കും സ്വാഗതം പറഞ്ഞു. ആചാര്യ അഖിലേഷ് ആര്യ (വേദഗുരുകുലം മുഖ്യ ആചാര്യൻ) അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ. പി. ശിവശങ്കരൻ (ട്രഷറർ, വേദഗുരുകുലം) നന്ദി പ്രകാശിപ്പിച്ചു. വേദഗുരുകുലത്തിൽ ഇന്ന് ഏതാനും പുതിയ വിദ്യാർത്ഥികളും പഠനത്തിനായി ചേർന്നു.