കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് വേദഗുരുകുലം എട്ടാം വാർഷികോത്സവത്തോടനുബന്ധിച്ച് 2024 ജനുവരി 27 ന് തുടക്കം കുറിച്ചു. സ്വാമി ആശുതോഷ് ജി പരിവ്രാജക് പണ്ഡിതരത്നം ഡോ. പി. കെ. മാധവന് ഉൽപ്പന്നങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. സഞ്ജീവ് കുളങ്ങര കാമധേനോ ഉത്പന്നങ്ങളുടെ സവിശേഷത വിശദീകരിച്ചു.
നാടൻപശുവിൽ നിന്നുള്ള പാൽ ഇതര ഉൽപ്പന്നങ്ങളുടെ – അതായത് ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മൂല്യം തിരിച്ചറിയുക എന്നതാണ് നമ്മുടെ ഈ ഉദ്യമത്തിൻ്റെ പ്രധാന ലക്ഷ്യം. ദൈനംദിന ഉപയോഗത്തിനുവേണ്ടു ന്ന നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു. ഇതിലൂടെ നാടൻപശുക്കളുടെ ഉൽപ്പന്നങ്ങളെ സംരക്ഷിക്കാനും അവയുടെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു), ഡോ. ശശികുമാർ നേച്ചിയിൽ MD, (ആയു.), ശ്രീ. കെ. എം. രാജൻ മീമാംസക് (അധിഷ്ഠാതാവ്, വേദഗുരുകുലം), ആചാര്യ അഖിലേഷ് ആര്യ (ആചാര്യൻ, വേദഗുരുകുലം), ശ്രീ. കെ. കെ. ജയൻ ആര്യ (പ്രസിഡൻ്റ്, ആര്യസമാജം പെരുമ്പാവൂർ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
TEAM VEDA GURUKULAM, KARALMANNA