“കേരള സ്റ്റോറി “എന്ന സിനിമയുടെ സാരാംശവും പാഠവും.

Uncategorized
  • കെ. എം. രാജൻ മീമാംസക്

“കേരള സ്റ്റോറി “എന്ന സിനിമയുടെ സാരാംശവും പാഠവും.

  • കെ. എം. രാജൻ മീമാംസക് ശാലിനി ഉണ്ണികൃഷ്ണൻ പഠനത്തിനായി നഴ്സിംഗ് കോളേജിൽ ചേരുന്നു. ശാലിനിക്ക് കിട്ടിയ ഹോസ്റ്റൽ മുറിയിൽ തന്നെയായിരുന്നു ആ കോളേജിൽ പഠിക്കുന്ന ഗീതാഞ്ജലി, നീമ മാത്യൂസ്, ആസിഫ എന്നിവർ ഉണ്ടായിരുന്നത്. അമ്മയും അമ്മൂമ്മയും അടങ്ങുന്ന മതബോധമുള്ള ഒരു കുടുംബമാണ് ശാലിനിയുടേത്. ഗീതാഞ്‌ജലിയുടെ (ഗീതു) അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്. ഈശ്വരവിശ്വാസി അല്ലാത്തതിനാൽ അദ്ദേഹം ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. അതേ സ്വഭാവം തന്നെയാണ് ഗീതുവിനും. നീമ ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ്. അവൾക്ക് യേശുവിൽ പൂർണ്ണ വിശ്വാസമുണ്ട്. രണ്ട് ഹിന്ദുപെൺകുട്ടികൾക്കും അവരുടെ മതത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. ഈ അവസരം മുതലെടുത്ത് ആ പെൺകുട്ടികളെ പ്രലോഭിച്ച് തന്റെ മതത്തിലേക്ക് കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ആസിഫ. ആസിഫ ശാലിനിയോടും ഗീതുവിനോടും പറയുന്നു. “നിങ്ങളുടെ ഒരു ദൈവം എല്ലാവരുമായും രാസലീല ചെയ്യുന്നു. മറ്റൊരു ദൈവം വളരെ ദുർബലനാണ്, അവന്റെ ഭാര്യയെ ഒരു രാക്ഷസൻ തട്ടിക്കൊണ്ടുപോയി. തന്റെ ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ അയാൾക്ക് കുരങ്ങന്മാരുടെ സഹായം തേടേണ്ടി വന്നു. അതുകൊണ്ട് നിങ്ങൾ ആ കുരങ്ങന്മാരേയും ദൈവമായി കണ്ട് ആരാധിക്കുന്നു. നിങ്ങളുടെ വേറെ ഒരു ദൈവമായ പരമശിവൻ ഭാര്യയുടെ മൃതദേഹവുമായി എല്ലായിടത്തും കറങ്ങി നടന്നിരുന്നു….” തങ്ങളുടെ മതത്തിലുള്ള ഈശ്വരന്മാരെക്കുറിച്ച് ഇത്തരം നീചമായ വാക്കുകൾ കൊണ്ട് ആസിഫ വിഷംചീറ്റുമ്പോൾ ഈ രണ്ടു പെൺകുട്ടികളും ഇതിനൊന്നും ഉത്തരമില്ലാതെ നിന്നു. ഇന്നും ഹിന്ദുമതത്തിലുള്ള പല പെൺകുട്ടികൾക്കും അവരുടെ മതത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. “വൈയ്ക്കത്തപ്പൻ എന്ത് നൽകി?” എന്ന് ലവ് ജിഹാദിന് ഇരയായ ഒരു പെൺകുട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവിനോട് ചോദിച്ചത് കേരളം മറന്നുകാണില്ല. അതുകൊണ്ടാണ് ഹിന്ദു കുട്ടികളെ അവരുടെ മതത്തിൽ നിന്നും വളരെ എളുപ്പത്തിൽ അടർത്തിയെടുക്കാൻ സാധിക്കുന്നത്. എന്നാൽ ആസിഫ യേശുവിനെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തിയപ്പോൾ നീമ മാത്യൂസ് അതിനെ ശക്തമായി എതിർക്കുന്നു. നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നീമ മാത്യൂസ് യേശുവിനെയും, ആസിഫ അല്ലാഹുവിനെയും ഓർക്കുന്നു, എന്നാൽ ശാലിനിയും ഗീതുവും ഒന്നും ചെയ്യുന്നില്ല എന്നതാണ് ഒരു രംഗം. നിങ്ങൾ ഭക്ഷണം കഴിക്കുന്നതിനുമുൻപ് പ്രാർത്ഥിക്കുന്നില്ലേ എന്ന് ആസിഫ് ചോദിക്കുന്നു. അമ്മ വീട്ടിൽ ചില ശ്ലോകങ്ങൾ ചൊല്ലാറുണ്ടെന്നും എന്നാൽ തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ശാലിനി പറയുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപ് തങ്ങളുടെ ദൈവത്തോട് നന്ദി പറയുമെന്ന് ആസിഫയും നീമയും പറയുന്നു.

ഈ രംഗം കാണുമ്പോൾ ആരോ നമ്മുടെ മുഖത്ത് ശക്തമായി അടിച്ചത് പോലെ തോന്നി. ” വേരുകൾ ദുർബലമായ മരങ്ങൾ പെട്ടെന്ന് പിഴുതെറിയപ്പെടും”.

” കേരള സ്റ്റോറി “എന്ന സിനിമ സത്യസന്ധമായി വിശകലനം ചെയ്താൽ, ഹിന്ദുക്കളുടെ മതപരിവർത്തനത്തിന് പ്രധാനമായും ഏഴ് കാരണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും.-

  1. ആത്മാവ്- ഈശ്വരൻ, മതം- അധർമ്മം,
    ആരാധന – ധർമ്മഗ്രന്ഥങ്ങളുടെ പാരായണം, നമ്മുടെ ധർമ്മഗ്രന്ഥമായ വേദങ്ങളെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മ.
  2. രാവിലെയും വൈകുന്നേരവും പതിവായി ഈശ്വരനെ ധ്യാനിക്കുന്നതിന് പകരം സാങ്കല്പിക ദേവീദേവന്മാരുടെ ആരാധനയിൽ ഏർപ്പെടുന്നു. ഒരു ഈശ്വരനും ഒരു മതഗ്രന്ഥത്തിനും പകരം നൂറ് കണക്കിന് ഈശ്വരൻമാർ, നൂറുകണക്കിന് മതഗ്രന്ഥങ്ങൾ, നൂറുകണക്കിന് ആരാധനാരീതികൾ എന്നിവ പിന്തുടരുക.
  3. ഭക്ഷണം കഴിക്കുന്നതിനുമുമ്പും ഉറങ്ങുന്നതിനുമുമ്പും ഈശ്വരന് നന്ദി പറയാതിരിക്കുക.
  4. നമ്മുടെ വരുമാനത്തിന്റെ പത്തിൽ ഒന്ന് തങ്ങളുടെ മതത്തിന്റെ പ്രചാരണത്തിനും സാമൂഹിക സേവനത്തിനും വേണ്ടി ചെലവഴിക്കാതിരിക്കുക.
  5. തന്ത്രം, പുരാണങ്ങൾ, ഖുർആൻ, ബൈബിൾ, തുടങ്ങിയ ഗ്രന്ഥങ്ങളുടെ പോരായ്മകൾ അറിയാതെ പോകുന്നത്.
  6. ശരീരം മുഴുവൻ മറക്കാതെ പകുതിയോളം എത്തുന്ന വസ്ത്രങ്ങൾ ധരിച്ചുള്ള പെൺകുട്ടികളുടെ അവയവ പ്രദർശനം.
  7. ലിവ് ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുക, ഇതിന്റെ മറവിൽ ഹിന്ദു പെൺകുട്ടികൾ മുസ്ലീം ആൺകുട്ടികളോടൊപ്പം ജീവിക്കാൻ തുടങ്ങുന്നു.
    അവർക്ക് ഒരാളുടെ കൂട്ടുകെട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നു. ഇങ്ങനെയുള്ള അവിശുദ്ധ ബന്ധങ്ങളും ഹിന്ദു പെൺകുട്ടികൾക്ക് മതംമാറാനുള്ള ഒരു പ്രധാന കാരണമായി. വൈദികധർമ്മ പഠനം നടത്തിയ ആൺകുട്ടികളേയും പെൺകുട്ടികളേയും ആർക്കും മതം മാറ്റാൻ കഴിയില്ല. മഹർഷി ദയാനന്ദസരസ്വതിയുടെ സത്യാർത്ഥപ്രകാശത്തിന്റെ സ്വാധ്യായം മതപരിവർത്തനം ചെറുക്കാനും മാറിപോയവരെ സ്വധർമ്മത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും വളരെ സഹായകരമാണ്. ഈ ഗ്രന്ഥം ആത്മാവ്, ഈശ്വരൻ, ധർമ്മം, അധർമ്മം എന്നിവയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുന്നതോടൊപ്പം തന്ത്രം, പുരാണങ്ങൾ, ഖുർ ആൻ, ബൈബിൾ, മുതലാവയുടെ പോരായ്മകളെക്കുറിച്ച് ബോധ്യമാക്കിക്കൊടുക്കുകയും വിധർമ്മികളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഓരോ ഹിന്ദു ഭവനങ്ങളിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ട ഒരു ഗ്രന്ഥമാണ് സത്യാർത്ഥപ്രകാശം. ഈ പുസ്തകം ആവശ്യമുള്ളവർ 9497525923, 9446475923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)
    കടപ്പാട് : ഡോ. മുമുക്ഷു ആര്യ.

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025