- കെ. എം. രാജൻ മീമാംസക്
ഒരു സിംഹം ഗർഭിണിയായിരുന്നു, ഗർഭം പൂർത്തിയായി, വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ അവൾ ഒരു കുന്നിലേക്ക് പോയി. കുന്നിൻ മുകളിൽ വെച്ച് അത് ഒരു കുട്ടിയെ പ്രസവിച്ചു. അമ്മ സിംഹം ചാടി ഒരു കുന്നിൽ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു. പക്ഷേ കുട്ടി താഴേക്ക് വഴുതിവീണു. താഴെ ആടുകളുടെ ഒരു നിര കടന്നുപോകുന്നുണ്ടായിരുന്നു. ആ സിംഹക്കുട്ടി ആട്ടിൻ കൂട്ടത്തിലെത്തി. സിംഹക്കുട്ടിയായിരുന്നു എന്നിരുന്നാലും ആടുകൾക്ക് സഹതാപം തോന്നി അതിനെ തങ്ങളുടെ കൂട്ടത്തിൽ ചേർത്തു. തള്ളയാടുകൾ അതിനെ പാലുകൊടുത്ത് വളർത്തി.
സിംഹം ക്രമേണ വളർന്നുവലുതായി. ശരീരം കൊണ്ട് സിംഹമായിരുന്നുവെങ്കിലും ആടുകളോടൊപ്പം ജീവിച്ച അത് ഒരു ആടിനെപ്പോലെയായിരുന്നു. ഒരു ദിവസം ഒരു സിംഹം ആട്ടിൻകൂട്ടത്തെ കൂട്ടത്തെ ആക്രമിച്ചു. സിംഹത്തേ കണ്ടതും ആടുകൾ ഓടാൻ തുടങ്ങി. സിംഹത്തിന്റെ കണ്ണുകൾ ആടുകൾക്കിടയിലൂടെ നടക്കുന്ന സിംഹത്തിൽ പതിച്ചു. രണ്ടുപേരും ആശ്ചര്യത്തോടെ പരസ്പരം നോക്കി.
ആടുകളെല്ലാം ഓടിപ്പോയി. സിംഹക്കുട്ടി മാത്രം ഒറ്റപ്പെട്ടു. ആക്രമിക്കാൻ വന്ന സിംഹം ഈ ആളുകളുടെ ഇടയിൽ വളർന്ന സിംഹത്തെ പിടിച്ചു. സിംഹമായിട്ടും അത് കരയാൻ തുടങ്ങി തന്നെ ഉപദ്രവിക്കരുതേയെന്ന് കേണപേക്ഷിച്ചു. “എന്നെ വിടൂ…എന്റെ കൂട്ടാളികളെല്ലാം പോകുന്നു….എന്നെ കുടുംബത്തിൽ നിന്ന് വേർപെടുത്തരുത്….”
രണ്ടാമത്തെ സിംഹം ശാസിച്ചു – “വിഡ്ഢി! ഇവർ നിന്റെ കൂട്ടാളികളല്ല, നിന്റെ മനസ്സ് തെറ്റി, നിനക്ക് ഭ്രാന്തായിരിക്കുന്നു.” എന്നാൽ ആടുകളുടെ കൂടെ വളർന്ന സിംഹത്തിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അത് അപ്പോഴും സ്വയം ആടായി തന്നെ കരുതി.
വലിയ സിംഹം അവനെ വലിച്ച് തടാകത്തിന്റെ തീരത്തേക്ക് കൊണ്ടുപോയി. രണ്ടുപേരും തടാകത്തിലേക്ക് എത്തിനോക്കി. വലിയ സിംഹം പറഞ്ഞു. “തടാകത്തിലെ വെള്ളത്തിൽ നിന്റെ മുഖം നോക്കി തിരിച്ചറിയൂ…” തന്റെ പ്രതിഛായ വെള്ളത്തിൽ കണ്ടപ്പോൾ, താൻ ജീവനുവേണ്ടി യാചിക്കുന്നവൻ തന്നെപ്പോലെയാണെന്ന് അവൻ കണ്ടെത്തി. താൻ ആടല്ല, ഈ സിംഹത്തേക്കാൾ ശക്തനും, അതി ശക്തനുമാണെന്ന് അവൻ മനസ്സിലാക്കി. അവന്റെ ആത്മാഭിമാനം ഉണർന്നു, അവൻ ഉഗ്രമായി ഗർജ്ജിച്ചു, സ്വയം ശക്തിയാൽ നിറഞ്ഞു.
അവൻ ഒരു സിംഹമായിരുന്നു, അത്തരം ഒരു ഗർജ്ജനം ഉള്ളിൽ നിന്ന് ഉയർന്നു, അത് പർവതങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
വലിയ സിംഹം പറഞ്ഞു. “ഹേയ്! നീ ഇപ്പോൾ വളരെ ഉച്ചത്തിൽ ഗർജ്ജിക്കുന്നു?” യുവസിംഹം പറഞ്ഞു. “ജനനം മുതൽ ഞാൻ ഒരിക്കലും ഗർജ്ജിച്ചിട്ടില്ല. തടാകത്തിൽ എന്റെ യഥാർത്ഥ രൂപം കാണിച്ച് നിങ്ങൾ എന്നെ ഉണർത്തി” ഈ അലർച്ചയോടെ അവന്റെ ജീവിതം മാറ്റിമറിച്ചു.
കഥയുടെ സംഗ്രഹം ഇപ്രകാരമാണ്. ഈ വലിയ സിംഹം മറ്റാരുമല്ല, മഹർഷി ദയാനന്ദ സരസ്വതി, പതിനെട്ടാം നൂറ്റാണ്ടിലെ മഹാപണ്ഡിതൻ, വേദപണ്ഡിതൻ, ദളിത്-വിമോചകൻ, സ്ത്രീ-വിമോചകൻ, രാഷ്ട്രപിതാമഹൻ.
ആ തടാകം ‘സത്യാർത്ഥപ്രകാശ’മെന്ന ഗ്രന്ഥമാണ്.
ധർമ്മത്തിൽ നിന്ന് വഴി തെറ്റിപ്പോയ തന്റെയും മക്കളുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കാത്ത, ഭൂതകാലത്തെക്കുറിച്ച് ഒരു അറിവും ഇല്ലാത്ത യുവ സിംഹം – കുംഭകർണ്ണനെപ്പോലെ ആത്മാഭിമാനം മറന്ന് ഉറങ്ങുന്ന ഹിന്ദുവാണ്. മനുഷ്യരാശിയുടെ ക്ഷേമത്തിനായി രാവും പകലും അധ്വാനിച്ച മഹർഷി ദയാനന്ദ സരസ്വതി രചിച്ച ജ്ഞാനത്തിന്റെ അമൃത തടാകമായ സത്യാർത്ഥപ്രകാശം ഒരു വ്യക്തി സ്വയം കാണുകയും വായിക്കുകയും ചെയ്താൽ, അറിവിലും ശാസ്ത്രത്തിലും പ്രാവീണ്യം നേടി അയാൾ മനുഷ്യന്റെ ഏറ്റവും ഉയർന്ന നിലവാരത്തെ കൈവരിക്കുന്നു. അയാൾ പിന്നീട് ഒരു മേഖലയിലും പരാജിതനാവില്ല.
സത്യാർത്ഥപ്രകാശം ഒരു ആയുധപ്പുരയാണ്, അത് അറിവിന്റെയും ശാസ്ത്രത്തിന്റെയും അതുല്യ കലവറയാണ്, അതിലെ പതിനാല് സമുല്ലാസങ്ങൾ പതിനാല് ദിവ്യാസ്ത്രങ്ങളാണ്. സത്യാർത്ഥപ്രകാശമാകുന്ന തടാകത്തിൽ നിങ്ങൾ മുങ്ങിത്തപ്പിയാൽ ഓരോ തവണയും ഓരോ വൈചാരികരത്നങ്ങളും ധർമ്മരത്നങ്ങളും സാമാജിക മാണിക്യങ്ങളും ആദ്ധ്യാത്മിക മുത്തുകളും നേടുന്നതാണ്.
അല്ലയോ യുവസിംഹങ്ങളേ! നിങ്ങൾ സത്യാർത്ഥപ്രകാശം വായിച്ച് ഗർജ്ജിച്ചുകൊണ്ട് വിധർമ്മികളുടെയും അനാചാരങ്ങളുടെയും വാദമുഖങ്ങളെ അടിച്ചുനിരത്തിയാലും. നിങ്ങളുടെ നൂറ്റാണ്ടുകളുടെ യാതനകളുടെ കഥ മാറ്റിഎഴുതുക.
(കടപ്പാട് : ഡോ. വിവേക് ആര്യയുടെ ഒരു ഹിന്ദി ലേഖനം)
മഹർഷി ദയാനന്ദസരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർത്ഥപ്രകാശം ലഭിക്കാൻ ബന്ധപ്പെടുക. 9497525923, 9446575923, 8590598066 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)
🙏
കെ. എം. രാജൻ മീമാംസക് ആര്യപ്രചാരകൻ & അധിഷ്ഠാതാവ് കാറൽമണ്ണ വേദഗുരുകുലം
dayanand200
vedamargam2025
aryasamajamkeralam
TEAM VEDA MARGAM 2025