കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷപരിപാടികൾ നടന്നു

Blog News മലയാളം

കാറൽമണ്ണ വേദഗുരുകുലത്തിൽ
ഓണത്തോടനുബന്ധിച്ച് ഇന്ന് (06.09.2022) ചൊവ്വാഴ്ച കാലത്ത് 11 ന് ഓണാഘോഷപരിപാടികൾ നടന്നു. ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പെരുമ്പാവൂർ ആര്യസമാജം സെക്രട്ടറി ശ്രീ. കെ. കെ. ജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരികളുടെ സ്വാഗതഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ശ്രീ. സന്തോഷ്. കെ. വി സ്വാഗതഭാഷണവും ശ്രീ.ടി. എം. ഭവദാസൻ നമ്പൂതിരി, ശ്രീ. വിജയകുമാർ ചെത്തല്ലൂർ എന്നിവർ അനുഗ്രഹപ്രഭാഷണവും നൽകി. ശ്രീ. ശിവദാസൻ. കെ നന്ദി പ്രകാശനവും ചെയ്തു. ഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ വേദാലാപനം, യോഗാസനങ്ങൾ മറ്റു കായിക പ്രകടനങ്ങൾ എന്നിവയും നടന്നു. ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു.