ONLINE EXAMINATION പാണിനീയ വർണ്ണോച്ചാരണ ശിക്ഷ

Blog Notices മലയാളം

നമസ്തേ

കാറൽമണ്ണ വേദഗുരുകുലം ഓൺലൈൻ ആയി നടത്തുന്ന പാണിനീയ വർണ്ണോച്ചാരണ ശിക്ഷ (ലഘു – ഒന്നാം ബാച്ച്) കോഴ്സ് കഴിഞ്ഞ ആഴ്ച അവസാനിച്ചുവല്ലോ. അതിന്റെ എഴുത്ത് പരീക്ഷ നേരത്തെ അറിയിച്ച പ്രകാരം 04.09.2022 ന് ഞായറാഴ്ച കാലത്ത് 9.30 മുതൽ 10.30 മണി വരെ നടക്കുന്നതാണ്. തുടർന്ന് ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ മൗഖിക പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്. മൗഖിക പരീക്ഷക്ക് ഉച്ചക്ക് 2 മണി മുതൽ ഇവിടെ നിന്ന് ഓരോരുത്തരെയായി (ഓൺലൈനിൽ) ഗൂഗിൾ മീറ്റിൽ വരാൻ whatsapp ബ്രോഡ് കാസ്റ്റ് ലിസ്റ്റ് വഴി നിർദ്ദേശിക്കുന്നതാണ്. അതിനാൽ പഠിതാക്കൾ 2 മണി മുതൽ ഓൺലൈനിൽ ഉണ്ടായിരിക്കേണ്ടതാണ്. ഈ പരീക്ഷ പാസ്സാവുന്നവർക്ക് വേദഗുരുകുലം നടത്തുന്ന തുടർ കോഴ്സ് ആയ പാണിനീയ വർണ്ണോച്ചാരണ ശിക്ഷ (ബൃഹത്) ന് ചേരാൻ യോഗ്യത നേടുന്നതാണ്.
എല്ലാ പഠിതാക്കൾക്കും വിജയാശംസകൾ നേരുന്നു.

🙏

എന്ന്,

ബ്രഹ്മദത്തൻ ആര്യ,
വ്യാകരണ കോഴ്സ് കോർഡിനേറ്റർ,
വേദഗുരുകുലം, കാറൽമണ്ണ.

TEAM VEDA GURUKULAM