







ചെന്നൈ ആര്യസമാജം ജനറൽ സെക്രട്ടറിയും,പതിമൂന്നോളം DAV സ്കൂളുകൾ ഉൾപ്പെടുന്ന ഡി. എ. വി ചെന്നൈ മേഖലയുടെ ട്രസ്റ്റി ബോർഡ് അംഗവും കൂടിയായ ശ്രീ. പീയുഷ് ആര്യ ജി ഇന്ന് (06.08.2022) കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ചു. വേദഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, ആചാര്യ വിശ്വശ്രവ, ബ്രഹ്മചാരികൾ എന്നിവർ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി. രാവിലെ 7 മണിക്ക് നടന്ന അഗ്നിഹോത്രത്തിലും തുടർന്ന് സായുധ സേനകളിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ആര്യ സമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് വഴി സൗജന്യമായി കായിക പരിശീലനം നൽകുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.