വാല്മീകി രാമായണം, കൃഷ്ണായനം 2022 മത്സര പരീക്ഷകളിലെ വിജയികൾക്കുള്ള പുരസ്‌കാര ദാനം സപ്തംബർ 21 ന്

Blog News Notices മലയാളം

https://vedagurukulam.orgകാറൽമണ്ണ വേദഗുരുകുലം 2022 ആഗസ്റ്റ്‌ 14 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരത്തിലും യോഗേശ്വരനായ ശ്രീകൃഷ്ണന്റെ ജീവിതത്തേയും ഉപദേശങ്ങളേയും അടിസ്ഥാനമാക്കി കൃഷ്ണായനം 2022 എന്ന പേരിൽ ആഗസ്റ്റ്‌ 18 ജന്മാഷ്ടമി ദിനത്തിൽ നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിലും പങ്കെടുത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരദാനം സെപ്തംബർ 21 ന് വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നതാണ്. വേദഗുരുകുലം കുലപതി പണ്ഡിതരത്‌നം ഡോ. പി. കെ. മാധവൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി. കെ. പി. ശശികല ടീച്ചർ പുരസ്കാരദാനം നിർവ്വഹിക്കുന്നതാണ്. ശ്രീ. ബലേശ്വർ മുനി വാനപ്രസ്ഥി അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ചെർപ്പുളശ്ശേരി നഗരസഭാഗം ശ്രീമതി. കെ. രജനി ആശംസകൾ അർപ്പിക്കുന്നതാണ്.ഈ ചടങ്ങിൽ പങ്കെടുത്ത് വിജയികളെ ആശീർവദിക്കാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,🙏

ശ്രീ. കെ. എം. രാജൻ മീമാംസക്,അധിഷ്ഠാതാവ്,വേദഗുരുകുലം, കാറൽമണ്ണ