വാല്മീകി രാമായണം, കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷാവിജയികൾക്കുള്ള പുരസ്കാരദാനവും, പുസ്തകപ്രകാശനവും സെപ്തംബർ 22 ന്

Blog News Notices Print Media

നമസ്തേ,

വാല്മീകി രാമായണം, കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷാവിജയികൾക്കുള്ള പുരസ്കാരദാനവും, പുസ്തകപ്രകാശനവും സെപ്തംബർ 22 ന്

കാറൽമണ്ണ വേദഗുരുകുലവും, ലേഖരാം ഫൗണ്ടേഷനും സംയുക്തമായി ആഗസ്ത് 13 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, സെപ്തംബർ 10 ന് നടത്തിയ കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണവും ആര്യസമാജം വെള്ളിനേഴിയുടെ പുതിയ പ്രസിദ്ധീകരണങ്ങളായ “ഹിന്ദു സംഘാടനം എന്തുകൊണ്ട്?എങ്ങനെ ?”, “വ്യവഹാരഭാനു:”, അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം” എന്നീ പുസ്തകങ്ങളുടെ പ്രകാശനവും 2023 സെപ്തംബർ 22 ന് വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ശ്രീ. ടി. എൻ. ഭവദാസൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ *സ്വാമി സ്വരൂപാനന്ദ സരസ്വതി (ശിവാനന്ദാശ്രമം മഠാധിപതി, പാലക്കാട്) നിർവ്വഹിക്കുന്നതാണ്.

ഏവരെയും ഈ ധന്യനിമിഷത്തിലേക്ക് സ്നേഹപൂർവ്വം സാദരം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,

🙏

കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരകൻ, അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ.