കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, ആഗസ്റ്റ് 25 ന് നടത്തിയ കൃഷ്ണായനം 2024 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണം 2024 സെപ്തംബർ 16 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേദഗുരുകുലം കുലപതി ഡോ. പി. കെ. മാധവൻ നിർവഹിച്ചു. ഗുരുകുലത്തിൽ മികച്ച പഠനമികവ് കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് വർഷംതോറും നൽകിവരാറുള്ള ഭൂമിത്ര ആര്യ, കുസുമലത ആര്യ ച്ഛാത്രവൃത്തി പുരസ്കാരങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു. ബ്രഹ്മചാരി സജ്ജൻ ദേവ്, ബ്രഹ്മചാരി അഗ്നിശർമ്മൻ എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്. ചടങ്ങിൽ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മിമാംസക്, വേദഗുരുകുലം പ്രധാനാചാര്യൻ ആചാര്യ അഖിലേഷ് ആര്യ, വേദഗുരുകുലം കോശാധ്യക്ഷൻ ശ്രീ. പി ശിവശങ്കരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

















