റിപ്പബ്ലിക് ദിനാശംസകൾ…..”വയം രാഷ്ട്രേ ജാഗൃയാമ പുരോഹിതാ: “

Uncategorized മലയാളം
  • കെ. എം. രാജൻ മീമാംസക്

ഭാരതം 74 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയ – സാമൂഹ്യ അന്തരീക്ഷം ദേശസ്നേഹികളെ ഏറെ ആശങ്കാകുലരാക്കുന്നതാണ്. അനേകായിരം ധീര സ്വാതന്ത്ര്യസമര സേനാനികൾ സ്വജീവിതം ആഹുതിയായി നൽകി നേടിയ നമ്മുടെ സ്വതന്ത്ര ഭാരതം ഇന്ന് അകത്തു നിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കൊളോണിയൽ ശക്തികൾ നൂതനമായ തന്ത്രങ്ങളിലൂടെ നാട്ടിൽ അസ്വസ്ഥത ആളിപ്പടർത്താൻ സജീവമായി പ്രവർത്തിക്കുന്നു. G 20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഭാരതത്തേയും നമ്മുടെ പരമോന്നത ന്യായാലയത്തേയും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും അവഹേളിക്കാൻ കച്ചകെട്ടിയിറങ്ങിയ വിദേശശക്തികൾക്ക് വേണ്ട ആളും അർത്ഥവും നൽകാൻ കപടമതേതര കക്ഷികളും അർബ്ബൻ നക്സലുകളും ഏതാനും മാധ്യമങ്ങളും സംഘടിതമായി കൈകോർക്കുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കുകയാണ് ബുദ്ധിജീവികളും സാഹിത്യകാരന്മാരും വിശേഷിച്ച് കേരളത്തിൽ.

ഈ അവസരത്തിൽ രണ്ടാം ലോകമഹായുദ്ധസമയത്തെ ഒരു സംഭവം വായിച്ചു കേട്ടത് ഓർമ്മയിൽ വരുന്നു.

ജർമ്മൻ സൈന്യം ചെക്കോസ്ലോവാക്യ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ… ..!
ആക്രമണത്തിന് മുമ്പ്, ജർമ്മൻ കമാൻഡർ ഹോഫ്മാൻ ഹിറ്റ്‌ലറോട് പറഞ്ഞു ……… ഞങ്ങളുടെ സൈന്യം അഞ്ചു ഭാഗത്തുനിന്നും ചെക്കോസ്ലോവാക്യയെ വളഞ്ഞിരിക്കുന്നു.… ..!

ഇത് കേട്ട് ഹിറ്റ്‌ലർ അത്ഭുതപ്പെട്ടു…. അദ്ദേഹം തന്റെ കമാൻഡറോട് ആകാംക്ഷയോടെ ചോദിച്ചു, അഞ്ച് വശങ്ങളിൽ നിന്നും ഒരാളെ നമുക്ക് എങ്ങനെ വളയാൻ കഴിയും….?

കമാൻഡർ ഹോഫ്മാൻ പറഞ്ഞു… .. നമ്മുടെ സൈന്യം എല്ലായിടത്തുനിന്നും “ചെക്കോസ്ലോവാക്യ” ആക്രമിക്കുമ്പോൾ, അവിടെ നിന്നുള്ള ന്യൂനപക്ഷ ജർമ്മൻ യുവാക്കൾ അകത്തു നിന്ന് നമ്മളെ സഹായിക്കും…!
ജർമ്മൻ ആക്രമണ സമയത്ത് ചെക്കോസ്ലോവാക്യയിൽ ഉള്ള ജർമ്മൻ യുവാക്കൾ രാജ്യത്തുടനീളം കുഴപ്പങ്ങൾ പരത്തും. കൊള്ള, കൊലപാതകം, സ്‌ഫോടനങ്ങൾ, ഭീകരത, തട്ടിക്കൊണ്ടുപോകൽ എന്നിവയിലൂടെ. ഇതിനാൽ ജർമ്മൻ സൈന്യത്തിന് “ചെക്കോസ്ലോവാക്യ” കൈവശപ്പെടുത്താൻ അധിക സമയം വേണ്ടി വരില്ല.….

ഇന്ന്, ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഇത്തരം പഞ്ചമാർഗികൾ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന് പാകിസ്ഥാനും ചൈനയുമായി ഇന്ത്യയുമായി സംഘർഷമുണ്ടാകുന്ന അവസരത്തിൽ ഈ പഞ്ച മാർഗികൾ പാക്കിസ്ഥാനെയും ചൈനയേയും പരസ്യമായി സഹായിക്കുന്നത് ഇന്ന് നാം കാണുന്നു. ഭാരതം ഒരു വൻ ശക്തിയായിവരുന്നത് ഏത് വിധേനയും തടയുക എന്നതാണ് ഈ ദേശവിരുദ്ധരുടെ ലക്ഷ്യം.

അതുപോലെ ഈ പഞ്ചമാർഗി സമുദായത്തിലെ ആളുകൾ തീവ്രവാദ പ്രവർത്തനങ്ങൾ നിരന്തരം നടത്തുകയും ശത്രുരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും യുദ്ധമുണ്ടാകുന്ന അവസരത്തിൽ ഈ വിഭാഗക്കാരും കപട മതേതരവാദികളും പരസ്യമായി ശത്രുരാജ്യത്തെ പിൻതുണക്കുന്നതും ശത്രുസൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകുന്നവരും ആണ്….സൈന്യത്തിന്റെ മനോവീര്യം കെടുത്താനും അവരെ അവഹേളിക്കാനും ദിഗ്വിജയ സിംഹൻമാർ നിസ്സങ്കോചം തയ്യാറാവുന്നു.

ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും അതിർത്തികളിൽ നിന്നുള്ള ശത്രുക്കളുടെ ഭീഷണിയുണ്ടായേക്കാം… അല്ലെങ്കിൽ അവർക്ക് ഏത് രാജ്യത്തെയും നാല് വശങ്ങളിൽ നിന്നും ആക്രമിക്കാൻ കഴിഞ്ഞേക്കാം.

എന്നാൽ ഭാരതത്തിന്റെ ബലഹീനത എന്തെന്നാൽ നമ്മുടെ രാജ്യം ഇന്ന് അഞ്ച് വശങ്ങളിൽ നിന്നും ആക്രമണം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, ഇത് ഏറ്റവും ഭയാനകമായ സ്ഥിതിയിലാണ് താനും. കാരണം ഈ രാജ്യത്തിനുള്ളിൽത്തന്നെ മിക്ക പ്രതിപക്ഷ പാർട്ടികളും മീഡിയകളും രാജ്യത്തിനെതിരെ ശത്രുക്കളോടൊപ്പം ചേർന്നു നമ്മുടെ രാജ്യത്തെ ശിഥിലമാക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതു തിരിച്ചറിയുകയും രാജ്യസുരക്ഷക്കുവേണ്ടി നാം കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്ന അവസരമാണിത്.

എല്ലാവർക്കും ആര്യസമാജം കേരളഘടകത്തിന്റെയും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ…

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം.