വയനാട് ആര്യസമാജത്തിൻ്റെ നേതൃത്വത്തിൽ ഋഷി ബോധോത്സവം ആഘോഷിച്ചു

Blog News Print Media

നമസ്തേ,

ഇന്ന് (08.03.2024) വയനാട് മാനന്തവാടിക്കടുത്ത് തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ വച്ച് കാലത്ത് 9 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ഋഷി ബോധോത്സവ ആഘോഷ പരിപാടികൾ വേദമാർഗ്ഗം സംസ്ഥാന സംയോജകൻ ശ്രീ. വി. കെ. സന്തോഷ്‌, ഉത്തരമേഖല സംയോജകൻ
ശ്രീ. ജ്യോതിലേയൻ,
മലപ്പുറം ജില്ല സംയോജകൻ
ശ്രീ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ശ്രീ. എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എം സുരേന്ദ്രൻ മാസ്റ്റർ സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. വി.പി. പുരുഷോത്തമൻ ആര്യ സ്വാഗതവും, വേദമാർഗ്ഗം സംസ്ഥാന സംയോജകൻ ശ്രീ. വി. കെ സന്തോഷ് മുഖ്യപ്രഭാഷണവും നടത്തി. ശ്രീ. വി.കെ ജനാർദ്ദനൻ, ശ്രീ. ഇ. കെ. ഗോപി,
ശ്രീ. കെ. ടി. സുകുമാരൻ,
ശ്രീ. പി. പരമേശ്വരൻ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. അരവിന്ദൻ മക്കിയാട് നന്ദി പ്രകാശിപ്പിച്ചു. ശാന്തി മന്ത്രത്താൽ സംത്സംഗം അവസാനിച്ചു.

🙏

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025