കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓഫ്‌ലൈൻ ബാച്ച് ‘2023 ഫെബ്രുവരി 19 തിയതി വേദഗുരുകുലത്തിൽവെച്ച് ആരംഭിക്കുന്നു.
ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||
(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1)
അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും സനാതന വേദത്തിൽ നിന്ന് ഉണ്ടായതാണ്.
ഈ ശാസ്ത്രം പഠിക്കാൻ സംസ്‌കൃത വ്യാകരണം പഠിക്കേണ്ടത് അത്യാവശ്യമാണ്. കാറൽമണ്ണ വേദഗുരുകുലം പരമ്പരാഗതമായ രീതിയിൽ സരളമായി മലയാളഭാഷയിൽ ആർക്കും പഠിക്കാൻ ഉതകുന്ന തരത്തിൽ സംസ്കൃത വ്യാകരണ പ്രവേശിക എന്ന കോഴ്സിന്റെ പുതിയ ബാച്ച് ഈ വരുന്ന 2023 ഫെബ്രുവരി 19 തിയതി വേദഗുരുകുലത്തിൽ വെച്ച് ആരംഭിക്കുകയാണ്. ഞായറാഴ്ചകളിൽ വൈകുന്നേരം 3 മണി മുതൽ 4 മണിവരെ ആയിരിക്കും ക്ലാസ്സുകൾ.
ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഈ കോഴ്സിന് ചേരാവുന്നതാണ്.
കൃത്യതയോടെ പഠനം നടത്താൻ കഴിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.
ഈ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദഗുരുകുലത്തിൽ നിന്ന് പ്രമാണപത്രവും നൽകുന്നതാണ്.
താല്പര്യമുള്ളവർക്ക്
ഈ ലിങ്ക് വഴി പഠനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫെബ്രുവരി 17 ന് വൈകുന്നേരം 5 മണിക്ക് രജിസ്‌ട്രേഷൻ അവസാനിക്കുന്നതാണ്.
NB: ഈ കോഴ്സ് വേദഗുരുകുലത്തിൽ നേരിട്ട് വന്ന് പഠിക്കേണ്ടതാവുന്നു. ഇത് ഓൺലൈൻ കോഴ്സ് ആയിരിക്കില്ല.
പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നമ്പർ 8590598066, 9446575923 (കാലത്ത് 8. 30 മുതൽ വൈകുന്നേരം 5 വരെ. Whattsapp സന്ദേശങ്ങൾ വഴിയും അന്വേഷണം നടത്താവുന്നതാണ്).
എന്ന്,
🙏
ബ്രഹ്മദത്തൻ ആര്യ, വ്യാകരണ കോഴ്സ് കോർഡിനേറ്റർ, വേദഗുരുകുലം, കാറൽമണ്ണ.
TEAM VEDA GURUKULAM, KARALMANNA