സനാതന ധർമ്മപ്രശ്നോത്തരി ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക്
നമസ്തേ
കാറൽമണ്ണ വേദഗുരുകുലംത്തിന്റെ ഏഴാം വാർഷികോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി *സനാതന ധർമ്മപ്രശ്നോത്തരി എന്ന ക്വിസ് മത്സരം ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടത്തുന്നു. ബാല വിഭാഗം (ഏഴാം ക്ലാസ്സ് വരെയുള്ളവർ), കിഷോർ വിഭാഗം (എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ളവർ) എന്നിങ്ങനെ രണ്ടു സെക്ഷൻ ആയാണ് ക്വിസ് നടക്കുക. വിജയികൾക്ക് 2022 ഡിസംബർ 25 ന് കാലത്ത് 9 ന് നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് സർട്ടിഫിക്കേറ്റും പാരിതോഷികങ്ങളും നൽകുന്നതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി സിലബസിന്റെ സോഫ്റ്റ് കോപ്പി അവരുടെ രജിസ്റ്റർഡ് ഇമെയിൽ വിലാസത്തിൽ സൗജന്യമായി മുൻകൂട്ടിതന്നെ അയച്ചുകൊടുക്കുന്നതാണ്.
വേദഗുരുകുലത്തിലെ ആചാര്യന്മാരുടെ നേതൃത്വത്തിലുള്ള ഒരു ഉന്നത സമിതിയാണ് പ്രശ്നോത്തരി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
പരീക്ഷയുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം, സമ്മാനദാനം തുടങ്ങിയവയിൽ വേദഗുരുകുലത്തിലെ ആചാര്യന്മാരുടെ നിർണ്ണയം അന്തിമമായിരിക്കും. തികച്ചും സൗജന്യമായി പ്രചാരണോദ്ദേശ്യത്തോടെയാണ് ഈ മത്സരം നടത്തുന്നത്.
നമ്മുടെ കൊച്ചുമക്കളിൽ സനാതന ധർമ്മത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പ്രചാരണാർത്ഥം ഇത്തരം മത്സര പരീക്ഷകൾ സൗജന്യമായി നടത്തുന്നത്. മാർക്ക് നേടുന്നതിന് വേണ്ടിയല്ല, അറിവ് നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അതിനാൽ അവരെ സ്വയം പരീക്ഷ എഴുതാൻ അനുവദിക്കുക.
പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
രജിസ്ട്രേഷൻ അവസാനിക്കുന്ന സമയം 2022 ഡിസംബർ 20 ന് വൈകുന്നേരം 5 മണി
പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് onlinevedagurukulam@gmail.com എന്ന ഇമെയിൽ ഐഡി വഴിയും 7907077891, 9446575923 എന്നീ നമ്പറുകൾ മുഖേന ബന്ധപ്പെടാവുന്നതാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകുന്ന ഇമെയിൽ ഐഡി വഴി ആയിരിക്കും നൽകുക. അതിനാൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകുന്ന വിവരങ്ങൾ വളരെ കൃത്യമായിരിക്കാൻ പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം എന്നോർമ്മിപ്പിക്കുന്നു
TEAM VEDA GURUKULAM