കാറൽമണ്ണ വേദഗുരുകുലം നടത്തുന്ന പഞ്ചമഹായജ്ഞവിധി (സന്ധ്യാവന്ദനം) (ഒന്നാം ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Blog മലയാളം

നമസ്തേ,

കാറൽമണ്ണ വേദഗുരുകുലം നടത്തുന്ന പഞ്ചമഹായജ്ഞവിധി (ഒന്നാം ബാച്ച്) ഓൺലൈൻ കോഴ്സിൽ വരുന്ന സന്ധ്യാവന്ദനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയവർക്ക് പരീക്ഷാഫലം അവരുടെ രജിസ്റ്റർഡ് ഇമെയിൽ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്.
പരീക്ഷയിൽ വിജയിച്ച എല്ലാ പഠിതാക്കൾക്കും വേദഗുരുകുലത്തിൻ്റെ വിജയാശംസകൾ നേരുന്നു.

വിജയികൾക്ക് 2022 സെപ്റ്റംബർ 6 ന് കാലത്ത് 8 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് ദീക്ഷ നൽകുന്നതാണ്. തുടർന്ന് 11 മണിക്ക് ഓണാഘോഷ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ദീക്ഷാചടങ്ങിൽ പങ്കെടുക്കുന്ന പഠിതാക്കൾ തങ്ങളുടെ പേര്, സ്ഥലം, തലേ ദിവസം വരുന്നുണ്ടെങ്കിൽ അക്കാര്യം എന്നിവ വ്യവസ്ഥകൾ ഒരുക്കുന്നതിലേക്കായി മുൻകൂട്ടി onlinevedagurukulam@gmail.com എന്ന ഇമെയിൽ ഐഡി വഴി അറിയിക്കേണ്ടതാണ്. വേദഗുരുകുലത്തിൽ നിന്ന് ദീക്ഷ നേടുന്നവർക്ക് തുടർന്ന് ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന തുടർ പഠനമായ അഗ്നിഹോത്രം ക്ലാസ്സിന് പ്രവേശനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പഠിതാക്കളുടെ അറിയിക്കുന്നതായിരിക്കും.

🙏

എന്ന്,
🙏
ജാതവേദൻ വി. ജി,
കോഴ്സ് കോർഡിനേറ്റർ,
വേദഗുരുകുലം, കാറൽമണ്ണ.

TEAM VEDA GURUKULAM