ഷോഡശസംസ്കാരപഠന ശിബിരം

Blog News Notices Print Media

നമസ്തേ,

കഴിഞ്ഞ ഒരു വർഷമായി കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്നു വന്നിരുന്ന ഷോഡശസംസ്കാരപഠനം രണ്ടാം ബാച്ചിന്റെ കോഴ്സ് പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് പ്രാക്റ്റിയ്ക്കൽ ക്ലാസ്സ്‌ കൂടി ഉൾപ്പെടുത്തിയ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു പഠന ശിബിരം 2024 മാർച്ച്‌ 9, 10 (ശനി, ഞായർ) തിയ്യതികളിൽ വേദഗുരുകുലത്തിൽ നടക്കുന്നതാണ്. ബൃഹത് അഗ്നിഹോത്രം, ഹവിസ്സ് നിർമ്മാണം, സങ്കല്പ പാഠം എന്നിവയുടെ വിശകലനവും അഗ്നിഹോത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളത്തിൽ ഒരു ഏകരൂപത ഉണ്ടാക്കാനും ഈ ശിബിരത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്. ഷോഡശസംസ്കാരം പഠനം പൂർത്തിയായവർക്കാണ് ശിബിരത്തിൽ പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446475923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എന്ന്,

🙏

കോഴ്സ് കോർഡിനേറ്റർ
TEAM VEDA GURUKULAM