ACHARYA CHATURBHUJ ARYA JI

Shradhanjali Sabha for Late Acharya Chaturbhuj Arya Ji

News Print Media

A shradhanjali Sabha for late Acharya Chaturbhuj Arya Ji held at Veda Gurukulam (Kerala) at 9.30 am on 06 Sep 2020 (Sunday). Dr.Sasikumar Nechiyil, MD (Ayu.) Presided over the function. Sri.KM Ishaq (Councillor, Cherpulassery Municipality), Acharya Hira Pasad Shasthri Ji (Acharya, Pt. Lekhram Arsh Gurukul Mahavidyalay, Vellinezhi), Acharya Vamdev Arya (Veda Gurukulam, Karalmanna), Sri.KM Rajan (Adhishtatha, Veda Gurukulam) and Sri. P Jayarajan, Brahmacharis of Veda Gurukulam and all well wishers of Veda Gurukulam also paid tribute to the late Acharya Ji. The function was held with all COVID 19 precautions.


ശ്രദ്ധാഞ്ജലി സഭ

കാറൽമണ്ണ വേദഗുരുകുലത്തിലെ പ്രധാനാചാര്യൻ ആയിരുന്ന ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഒരു ചടങ്ങ് സപ്തംബർ 6 ന് ഞായറാഴ്ച കാലത്ത് 9.30 ന് വേദഗുരുകുലത്തിൽ നടന്നു. ഡോ.ശശികുമാർ നെച്ചിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീ.കെ.എം.ഇസ്ഹാഖ് മുഖ്യാതിഥി ആയിരുന്നു. ആചാര്യ ഹീരാപ്രസാദ് ശാസ്ത്രി (പണ്ഡിറ്റ് ലേഖ് റാം ആർഷഗുരുകുൽ മഹാവിദ്യാലയ്, വെള്ളിനേഴി), ആചാര്യ വാമദേവ് ആര്യ (ഉപാചാര്യൻ, വേദ ഗുരുകുലം), ശ്രീ.കെ.എം.രാജൻ (അധിഷ്ഠാതാവ്, വേദഗുരുകുലം), ശ്രീ.പി. ജയരാജൻ (ആര്യസമാജം കാറൽമണ്ണ), വേദ ഗുരുകുലത്തിലെ ബ്രഹ്മചാരികൾ, വേദഗുരുകുലം കുടുംബാംഗങ്ങൾ, കാറൽമണ്ണയിലെ പൗരപ്രമുഖർ തുടങ്ങിയവർ കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് സ്വർഗ്ഗീയ ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു.


Janmabhoomi Daily
Malayala Manorama