VEDA GURUKULAM, KERALA AND LEKHRAM FOUNDATION JOINTLY STARTS NEW BATCH OF ONLINE SANSKRIT GRAMMAR COURSE NAMED ‘SAMSKRUTHA VYAKARANA PRAVESHIKA’ FROM 2024 APRIL 7TH ONWARDS

Blog News Notices Print Media

കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓൺലൈൻ ബാച്ച് ‘2024 ഏപ്രിൽ 7 ഞായറാഴ്ച ആരംഭിക്കുന്നു.

ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||
(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1)

അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും സനാതന വേദത്തിൽ നിന്ന് ഉണ്ടായതാണ്.

ഈ ശാസ്ത്രം പഠിക്കാൻ സംസ്‌കൃത വ്യാകരണം പഠിക്കേണ്ടത് അത്യാവശ്യമാണ്. കാറൽമണ്ണ വേദഗുരുകുലം പരമ്പരാഗതമായ രീതിയിൽ സരളമായി മലയാളഭാഷയിൽ ആർക്കും പഠിക്കാൻ ഉതകുന്ന തരത്തിൽ സംസ്കൃത വ്യാകരണ പ്രവേശിക എന്ന കോഴ്സിന്റെ പുതിയ ബാച്ച് ഈ വരുന്ന 2024 ഏപ്രിൽ 7 ഞായറാഴ്ച വേദഗുരുകുലത്തിൽ നിന്ന് ഓൺലൈൻ ആയി ആരംഭിക്കുകയാണ്. ഞായറാഴ്ചകളിൽ ആയിരിക്കും ക്ലാസ്സുകൾ, സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.

ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഈ കോഴ്സിന് ചേരാവുന്നതാണ്.

കൃത്യതയോടെ പഠനം നടത്താൻ കഴിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.

ഈ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദഗുരുകുലത്തിൽ നിന്ന് പ്രമാണപത്രവും നൽകുന്നതാണ്.

താല്പര്യമുള്ളവർക്ക്

https://docs.google.com/forms/d/e/1FAIpQLSe9G3QO8csfCPZsTXOHqbp_d1VOSCcEP-Vs–tcVRd_T0Z_0Q/viewform?usp=pp_url

ഈ ലിങ്ക് വഴി പഠനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
2024 ഏപ്രിൽ 6 ന് വൈകുന്നേരം 5 മണിക്ക് രജിസ്‌ട്രേഷൻ അവസാനിക്കുന്നതാണ്.

പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നമ്പർ 9497525923 9446575923 (കാലത്ത് 8. 30 മുതൽ വൈകുന്നേരം 5 വരെ. Whatsapp സന്ദേശങ്ങൾ വഴിയും അന്വേഷണം നടത്താവുന്നതാണ്).

എന്ന്,

🙏

ചീഫ് കോഴ്സ് കോർഡിനേറ്റർ, വേദഗുരുകുലം, കാറൽമണ്ണ.

TEAM VEDA GURUKULAM, KARALMANNA