ഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്?
ക്രിസ്തുമത വിശ്വാസി : പാപമോചനം.
ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു.
പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക.
വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു.
പ്രിയ സുഹൃത്തുക്കളെ,
ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.
വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.
സത്പ്രവൃത്തികൾ ചെയ്യാൻ മനുഷ്യ ശരീരം നൽകുകയെന്നത് ഈശ്വരന്റെ ഏറ്റവും വലിയ കൃപയാണ്.
ഈ ലേഖനത്തിലൂടെ, ഈശ്വര കൃപയെക്കുറിച്ചുള്ള ഒരു താരതമ്യ പഠനം നമുക്ക് നടത്താം.
ഒരു ക്രിസ്തു മത വിശ്വാസി പാപങ്ങൾ പൊറുക്കുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ കൃപയായി കരുതുന്നു.
ക്രിസ്തുമത വിശ്വാസമനുസരിച്ച്, എല്ലാവരും ജന്മം കൊണ്ട് പാപികളാണ്, കാരണം ഹവ്വ ദൈവകൽപ്പന ലംഘിച്ചു,
അങ്ങനെ അവൾ പാപിയായി പ്രഖ്യാപിക്കപ്പെട്ടു. എല്ലാവരും ജന്മനാ പാപികൾ ആകുന്നത് വെറും ഭാവന മാത്രമാണ്.
ഒരാളുടെ പിതാവ് മോഷണക്കുറ്റം ചെയ്തുവെന്ന് കരുതുക,
അച്ഛൻ മോഷണം നടത്തിയെന്ന് പറഞ്ഞ് മകൻ ശിക്ഷിക്കപ്പെടുമോ?
അച്ഛൻ പാപം ചെയ്തതുകൊണ്ട് മകനും പാപിയാകുമോ? അതിനാൽ, ക്രിസ്ത്യൻ വിശ്വാസത്തിൽ,
ആദ്യം നിരപരാധിയെ പാപിയാക്കുന്നതും പിന്നീട് പാപമോചനത്തിനായി യേശുക്രിസ്തുവിനെ ക്രൂശിക്കുന്നതും ഒരു ശരിയായ വിശ്വാസമായി തോന്നുന്നില്ല.
ഒരാൾ ഭക്ഷണം കഴിച്ച് മറ്റൊരാളുടെ വയറു നിറയ്ക്കാൻ സാധിക്കാമല്ലാത്തതുപോലെ,
യേശുക്രിസ്തുവിന്റെ കുരിശുമരണത്താൽ മനുഷ്യരുടെ പാപങ്ങൾ പൊറുക്കപ്പെടുക സാധ്യമല്ല.
ഒരുവൻ എന്തു ചെയ്താലും അയാളുടെ പ്രവൃത്തിയുടെ ഫലം അയാൾ അനുഭവിച്ചേ തീരൂ. ഈശ്വരന്റെ കർമ്മഫല വ്യവസ്ഥ ഉറച്ചതും
പ്രായോഗികവും യുക്തിസഹവുമാണ്. അതുകൊണ്ടാണ് പാപമോചനം ഈശ്വരന്റെ ഏറ്റവും വലിയ കൃപയായി കണക്കാക്കാൻ കഴിയാത്തത്.
ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം, ജന്നത്ത് നേടലും ഹൂറിമാരുമായുള്ള ആസ്വാദനവും ദൈവത്തിന്റെ അല്ലെങ്കിൽ അല്ലാഹുവിന്റെ ഏറ്റവും വലിയ കൃപയാണ്.
ഇസ്ലാമിക വിശ്വാസമനുസരിച്ച്, സുന്ദരികളായ ഭാര്യമാർ, സുന്ദരികളായ ആൺകുട്ടികൾ, വീഞ്ഞിന്റെ നദികൾ,
മധുരമുള്ള വെള്ളത്തിന്റെ ഗ്ലാസുകൾ മുതലായവ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമായി കണക്കാക്കുമ്പോൾ,
അറേബ്യയിലെ കനത്ത ചൂട്, ഉപ്പ് കലർന്ന വെള്ളം, കഠിനമായ മണലാരണ്യത്തിൽ താമസിച്ചു മടുത്ത ചിലർ ആസ്വാദന സ്വപ്നങ്ങൾ കാണുന്നു.
തീർച്ചയായും ലോകത്തിലെ ചിന്തന ശക്തിയുള്ള ഒരാൾക്കും ഇത്തരത്തിലുള്ള സ്വർഗലോകം മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി അംഗീകരിക്കാൻ കഴിയില്ല.
അങ്ങനെയാണെങ്കിൽ, ലോകത്ത് നിരവധി നവാബുമാർ ഉണ്ടായിരുന്നു,
നിരവധി സൗദി ഷെയ്‌ക്കുകൾ മുതൽ ഇസ്ലാമിക ആക്രമണകാരികൾ വരെ, അവരുടെ സ്വകാര്യ അന്ത:പുരങ്ങളിൽ സുഖവാസത്തിനായി ആയിരക്കണക്കിന് സ്ത്രീകളും
പെൺകുട്ടികളും ഉണ്ടാവുമായിരുന്നു, എല്ലാത്തരം ആസ്വാദനങ്ങളും അവിടെ ഉണ്ടാവുമായിരുന്നു.
മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യവും ദൈവത്തിന്റെ ഏറ്റവും വലിയ കൃപയും അവർ കൈവരിച്ചു എന്നാണോ ഇതിനർത്ഥം?
അന്ത:പുരങ്ങളുടെ ഉടമസ്ഥനായിരുന്നിട്ടും ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് അവർ മരിച്ചു എന്നതിനാൽ ഇത് സാധ്യമല്ല.
ഇന്ന് ലോകത്ത് വർധിച്ചുവരുന്ന മതഭ്രാന്തും ഭീകരവാദവും ഈ പറുദീസ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരു അഭ്യാസമാണ്.
അതുമൂലം ലോകത്തിന്റെ മുഴുവൻ സമാധാനവും തകർന്നിരിക്കുന്നു.
ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഈ ഒരിക്കലും ലക്ഷ്യമാക്കാൻ കഴിയാത്ത പ്രവൃത്തിയാണ്.
അതുകൊണ്ടാണ് ജന്നത്തും ഹൂറിമാരും ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കാൻ കഴിയാത്തത്.
ഒരു പൗരാണിക ഹിന്ദുവിന് ഈശ്വരന്റെ അവതാരമുണ്ടായി, ആ അവതാരങ്ങളിലൂടെ അയാളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും
കഷ്ടപ്പാടുകളും നീങ്ങി മുക്തി നേടുകയും ചെയ്ത ശേഷം,
വിഷ്ണുവിന്റെ ക്ഷീരസാഗരം, ശിവന്റെ കൈലാസം, ശ്രീകൃഷ്ണന്റെ ഗോകുലം, എന്നിങ്ങനെ
അതത് ലോകങ്ങളിൽ എന്നന്നേക്കും അദ്ദേഹത്തിന്റെ കൃപയാൽ സ്ഥിരമായി നിൽക്കുക എന്നത് ഈശ്വരന്റെ ഏറ്റവും വലിയ കൃപയാണ്.
പ്രവൃത്തിയേക്കാൾ വിശ്വാസമാണ് ഈ കൃപയ്ക്ക് പ്രധാനം.
തീർത്ഥാടനം, ദാനം മുതലായവ, കഥകൾ കേൾക്കൽ, വിവിധ ആചാരങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ഈശ്വരാനുഗ്രഹം നേടൽ എന്നിവ പൗരാണിക ഹിന്ദു സമൂഹത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടതാണ്.
മൊത്തത്തിൽ ഈ വിശ്വാസം നിഷ്ക്രിയത്വം, മടി, പരിമിതമായ ചിന്ത എന്നിവയുടെ സൂചകമാണ്.
കഴിഞ്ഞ 1200 വർഷത്തെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രമാണ് ഈ നിഷ്‌ക്രിയത്വത്തിലൂടെ നാം കാണുന്നത്. വിദേശികളുടെ ആക്രമണത്തിന് വിധേയമായപ്പോൾ അവരെ ഒരുമിച്ചു നേരിടുന്നതിന് പകരം അവർ പരലോകത്തെ കുറിച്ച് ആകുലപ്പെട്ടുകൊണ്ടിരുന്നു. അതിൽ മുഴുകിയിരുന്നു. പൗരാണിക പ്രത്യയശാസ്ത്രത്തിൽ പുരുഷാർത്ഥ ത്തേക്കാൾ ഭാഗ്യത്തിന് മഹത്വം കൽപ്പിക്കപ്പെട്ടു.
ഇത് ഭാരതീയരുടെ ദുരവസ്ഥയ്ക്ക് കാരണമായിത്തീർന്നു, ഇത് പിന്നീട് തുടരുകയും ചെയ്തു.
അതുകൊണ്ടാണ് ഈശ്വരന്റെ അവതാരവും ദുഃഖനിവാരണവും ദൈവത്തിന്റെ ഏറ്റവും വലിയ കൃപയായി കണക്കാക്കാൻ കഴിയാത്തത്.
വൈദിക ധർമ്മത്തിൽ ജ്ഞാനം ദൈവത്തിന്റെ ഏറ്റവും വലിയ കൃപയായി കണക്കാക്കപ്പെടുന്നു.
അതുകൊണ്ടാണ് ഗായത്രി മന്ത്രത്തിൽ, ബുദ്ധിയെ ഏറ്റവും നല്ല പാതയിലേക്ക് നയിക്കാൻ ഈശ്വരനോട് പ്രാർത്ഥിച്ചിരിക്കുന്നത്.
ബുദ്ധിയുടെ ബലത്തിൽ, ഒരു മനുഷ്യൻ പ്രയത്നത്തിന്റെ രൂപത്തിൽ ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്യുന്നു, ധർമ്മത്തിന്റെ പത്ത് സവിശേഷതകൾ, അതായത് ധൈര്യം, ക്ഷമ,
മനസ്സിനെ സ്വാഭാവിക പ്രലോഭനങ്ങളിൽ കുടുങ്ങുന്നതിൽ നിന്ന് തടയുക, മോഷണം ചെയ്യാതിരിക്കുക, ശൗചം, ഇന്ദ്രിയ നിഗ്രഹം, ജ്ഞാനം, വിദ്യ, സത്യം, അക്രോധം മുതലായവ അഭ്യുദയവും (ലോകോന്നതി), നിശ്രേയസവും (മോക്ഷം) നേടിയെടുക്കുന്നു.
വൈദിക വിചാരധാര നാടിന്റെയും ധർമ്മത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി പരിശ്രമിക്കണമെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്,
എന്നാൽ ഈശ്വരാരാധനയിലൂടെയും വേദാദി ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അറിവിലൂടെയും സത്കർമങ്ങളിലൂടെയും സാമൂഹികവും ഭൗതികവും ആത്മീയവുമായ പുരോഗതി
കൈവരിക്കാനുള്ള സന്ദേശവും നൽകിയിട്ടുണ്ട്. വൈദികധർമ്മത്തിൽ, പുരുഷാർത്ഥം പ്രാരബ്‍ധത്തേക്കാൾ (ഭാഗ്യത്തെക്കാൾ) വലുതായി കണക്കാക്കപ്പെടുന്നു.
അതുകൊണ്ടാണ് വേദങ്ങളിൽ പല മന്ത്രങ്ങളിലും പുരുഷാർത്ഥ കർമ്മം ചെയ്യാൻ ഈശ്വരനോട് ജ്ഞാനം നൽകണമെന്ന പ്രാർത്ഥനകൾ നടത്തിയിരിക്കുന്നത്. മനുഷ്യന് ബുദ്ധിശക്തി നൽകുന്നു എന്നതാണ് ഈശ്വരന്റെ ഏറ്റവും വലിയ കൃപ. അത് യുക്തിയുക്തവും എല്ലാവർക്കും മാനിക്കാൻ സാധിക്കുന്നതുമാണ്.
(കടപ്പാട് : ഡോ. വിവേക് ആര്യയുടെ ലേഖനം. തർജ്ജമ : കെ. എം. രാജൻ മീമാംസക്)