വടകരയിൽ വേദമാർഗ്ഗം 2025 സത്സംഗ സമിതി രൂപീകരിച്ചു

Uncategorized

മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ആര്യസമാജം സംഘടനാപ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വേദമാർഗ്ഗം 2025 ന്റെ പ്രവർത്തനം കോഴിക്കോട് ജില്ലയിലെ വടകരയിൽ പ്രവർത്തനമാരംഭിച്ചു.

2023 ഏപ്രിൽ 20 ന് കാലത്ത് 9.30 ന് അഗ്നിഹോത്രത്തിന് ശേഷം ശ്രീ. വി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ അധ്യക്ഷൻ ശ്രീ. എം. പി. ബാലകൃഷ്ണൻ വേദമാർഗ്ഗം 2025 വടകര ഘടകം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവും വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷനുമായ ആര്യപ്രചാരക് ശ്രീ. കെ. എം. രാജൻ മീമാംസക് മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂർ ആര്യസമാജം അധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ, വേദമാർഗ്ഗം 2025 മുഖ്യ സംയോജകൻ ശ്രീ. സന്തോഷ്‌ വി. കെ, സഹ സംയോജകൻമാരായ ശ്രീ. കെ. ഉണ്ണികൃഷ്ണൻ, ശ്രീ. ഷാജി പി. പി, എന്നിവരും യോഗത്തിൽ സംസാരിച്ചു. ശ്രീ. പി. പി. ഉണ്ണികൃഷ്ണൻ സ്വാഗതവും ശ്രീ. പ്രണീഷ് നന്ദിയും പ്രകാശിപ്പിച്ചു. 21 പേർ അടങ്ങിയ ഒരു സമിതിയേയും തിരഞ്ഞെടുത്തു.

രക്ഷാധികാരികൾ

ശ്രീ. എം. പി. ബാലകൃഷ്ണൻ
ശ്രീ. വി. പ്രേംകുമാർ
ശ്രീ. എൻ. പി. ബാലകൃഷ്ണൻ
ശ്രീ. വി. പി.സുധീർ
ശ്രീ. പുരുഷോത്തമൻ ആര്യ
ശ്രീ. ജയേഷ്

അധ്യക്ഷൻ : ശ്രീ. പി. പി. ഉണ്ണികൃഷ്ണൻ
ഉപാധ്യക്ഷൻ : ശ്രീ. രവികുമാർ
കാര്യദർശി : ശ്രീ. രജനീഷ് എ. കെ.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025