Upakarma Learn Veda Veda Gurukulam Karalmanna Arya Samaj Kerala

Vaidika Dharma Praveshika Free Course Of Veda Gurukulam, Karalmanna (Kerala) Starts From 22nd August 2021

Blog News Notices

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം നടത്തുന്ന *വൈദികധർമ്മ പ്രവേശിക* കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വേദഗുരുകുലത്തിലെ ബ്രഹ്മചാരികൾ ആണ് പഠനം നയിക്കുന്നത്. 2021 ആഗസ്റ്റ്‌ 22 മുതൽ ആരംഭിക്കുന്ന ഈ പഠനപദ്ധതിയിൽ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കും. 


*അടിസ്ഥാന വൈദിക സിദ്ധാന്തങ്ങൾ, നീതിശാസ്ത്രം, ഉത്തമ ആചരണങ്ങൾ,വൈദിക സാഹിത്യങ്ങൾ, ഈശ്വരൻ, ആത്മാവ്, പ്രകൃതി, ബന്ധനം, മോക്ഷം, പുനർജന്മം, സൃഷ്ടി, പ്രകൃതി, സ്തുതി – പ്രാർത്ഥന – ഉപാസന, ഗായത്രീമന്ത്രം, പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നിവയുടെ സ്വാദ്ധ്യായം,ത്രൈത സിദ്ധാന്തവും നവീനവേദാന്തവും തമ്മിലുള്ള താരതമ്യപഠനം,യജ്ഞങ്ങൾ, വൈദിക ആചാരാനുഷ്ഠാനങ്ങൾ, സംസ്‌കൃത വ്യാകരണം പഠിക്കേണ്ടതിന്റെ ആവശ്യകത, ഇന്നത്തെ സാഹചര്യത്തിൽ വൈദിക ധർമ്മത്തിന്റെ പ്രസക്തി, വേദങ്ങളും സ്ത്രീപുരുഷ സമത്വവും, വേദങ്ങളും ജാതി വ്യവസ്ഥയും, വേദങ്ങൾ, വേദാംഗങ്ങൾ, ദർശനങ്ങൾ, പുരാണങ്ങൾ (ഗാഥ, നാരാശംസി), ഇതിഹാസങ്ങൾ എന്നിവയുടെ സംക്ഷിപ്ത പരിചയം,സ്വാമി ദയാനന്ദസരസ്വതിയുടെ ജീവിതവും ഉദ്ബോധനവും പ്രവർത്തനങ്ങളും തുടങ്ങിയ വിഷയങ്ങൾ ആയിരിക്കും പഠന പദ്ധതിയിൽ ഉൾപ്പെടുത്തുക.


പഠനാവസാനം ഒരു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. അതിനു ശേഷമായിരിക്കും വേദഗുരുകുലത്തിൽ നിന്നുള്ള പ്രമാണപത്രം നൽകുന്നത്. വേദഗുരുകുലം നടത്തുന്ന അടുത്ത തലത്തിലുള്ള  വൈദിക സൈദ്ധാന്തിക കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഈ അടിസ്ഥാന കോഴ്സ് പ്രമാണപത്രം നിർബന്ധമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശ്ശനമായിപാലിച്ചു കൊണ്ട് ഞായറാഴ്ചകളിൽ കാലത്ത് 9 മുതൽ 12 വരെയായിരിക്കും അഗ്നിഹോത്രം സഹിതമുള്ള ക്ലാസുകൾ. ഓൺലൈൻ ആയും നേരിട്ടും ക്ലാസ്സുകളിൽ പങ്കെടുക്കാം. കൃത്യമായി ക്ലാസ്സുകളിൽ പങ്കെടുക്കാനും ഗൃഹപാഠം ചെയ്യാനും സാധിക്കും എന്നുറപ്പുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഒരു എഴുത്തു പരീക്ഷക്കും മുഖാമുഖത്തിനും (ഓൺലൈൻ വഴിയും ആകാം) ശേഷം യോഗ്യരാണെന്ന് ആചാര്യന്മാർക്ക് ബോധ്യപ്പെട്ടവർക്ക് മാത്രമേ സൗജന്യമായി നടത്തുന്ന ഈ കോഴ്സിന് പ്രവേശനം നൽകുകയുള്ളു. കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ https://docs.google.com/forms

/d/e/1FAIpQLSd4YU33aoxIUYD6Em17ppEgJPWQkJx8LhjOwTmEBbl4Zy0P3g/viewform?usp=pp_url ക്ലിക്ക് ചെയ്യുക. 2021 ആഗസ്റ്റ്‌ 20 ന് വൈകുന്നേരം 5 ന് രജിസ്‌ട്രേഷൻ അവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7907077891, 9446575923 എന്നീ നമ്പറുകളിൽ  (കാലത്ത് 7 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്.