ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സുഖദുഃഖങ്ങൾ വിട്ടകലുന്നു
ശരീരമുള്ളവന് സുഖദുഃഖങ്ങൾ അനുഭവിക്കാതെ ഇരിക്കാൻ ഒരിക്കലും സാധിക്കുന്നതല്ല. ശരീരരഹിതനായ ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സർവ്വവ്യാപകനായ പരമേശ്വരനോടുകൂടി സായൂജ്യം പ്രാപിച്ച് പരിശുദ്ധനായിത്തീരുന്നു. അപ്പോൾ ആ ജീവാത്മാവിനെ സാംസാരികങ്ങളായ സുഖ- ദുഃഖങ്ങൾ സ്പർശിയ്ക്കുകയില്ല.
(സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 140)