“പുരുഷാ ബഹവോ രാജൻ സതതം പ്രിയവാദിനഃ l അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുർലഭഃ ll
(മഹാഭാരതം ഉദ്യേഗപർവ്വം അദ്ധ്യായം 37, ശ്ലോകം 14. വിദുരനീതി)”
“അല്ലേ ധൃതരാഷ്ട്ര, മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനായി എല്ലായ്പോഴും പ്രിയമായിട്ടുള്ള മൊഴിമാത്രം പറയുന്ന മുഖസ്തുതിക്കാർ ഈ ലോകത്തിൽ വളരെയുണ്ട്. എന്നാൽ കേൾക്കുമ്പോൾ അപ്രിയമായി തോന്നുന്നതും വാസ്തവത്തിൽ ശ്രേയസ്കരവുമായിട്ടുള്ള വാക്ക് പറയുന്നവരും കേൾക്കുന്നവരും ദുർല്ലഭമാകുന്നു.
മറ്റുള്ളവരുടെ ദോഷങ്ങളെ അവരോട് നേരിട്ടുപറയുകയും അവനവന്റെ ദോഷങ്ങളെ അവരുടെ മൊഴിയിൽനിന്ന് മനസ്സിലാക്കുകയും എല്ലായ്പോഴും പരഗുണങ്ങളെ പരോക്ഷത്തിൽ പറയുകയും ചെയ്യുന്നത് സജ്ജനങ്ങൾക്ക് സമുചിതമായിട്ടുള്ളതാകുന്നു. നേരിട്ടുകാണുമ്പോൾ ഗുണങ്ങളെ പുകഴ്ത്തിപ്പറയുകയും പരോക്ഷത്തിൽ ദോഷങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നത് ദുർജ്ജനങ്ങളുടെ സമ്പ്രദായമാണ്. മനുഷ്യൻ അവനവന്റെ ദോഷങ്ങളെ മറ്റുള്ളവരുടെ മുമ്പിൽ തുറന്നുപറയാതിരിക്കുന്നേടത്തോളം കാലം ആത്മദോഷങ്ങളെ ത്യജിച്ച് തീരെ ഗുണവാനായ്തീരുവാൻ ശക്തനാകുന്നില്ല. ഒരിക്കലും ഒരുവനേയും നിന്ദിയ്ക്കരുത്.”
(സത്യാർത്ഥപ്രകാശം ചതുർത്ഥോല്ലാസം)
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923