വൈദികസാഹിത്യം

Blog Vaidika Sahithyam

ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു?

“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും മകൻ മൈക്കിൾ ജോൺ ഡിസൂസയാണ് പഠനശേഷം ആര്യസമാജവുമായി ബന്ധപ്പെടുകയും ഗുരുകുലത്തിൽ പഠിക്കുകയും ഹിന്ദുമതം സ്വീകരിക്കുകയും ചെയ്‌ത ബ്രഹ്മചാരി അരുൺ ആര്യവീർ. ദയാനന്ദ സരസ്വതി സ്വാമിയുടെ സത്യാർത്ഥപ്രകാശവും അതിലെ ക്രിസ്‌തുമത സമീക്ഷയും ബ്രഹ്മചാരിയെ തൃപ്‌തിപ്പെടുത്തി. ക്രിസ്‌തുമതത്തെയും ഹിന്ദുമതത്തെയും ആഴത്തിൽ മനസ്സിലാക്കുവാൻ സത്യാർത്ഥപ്രകാശം ഉപകരിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്. വിശ്വാസാനുഷ്ഠാനങ്ങളും സത്യവും ബൈബിൾ വചനങ്ങളും തമ്മിലുള്ള പൊരുത്തമില്ലായ്‌മയും അതിൽനിന്നുഭിന്നമായ ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയും ജിജ്ഞാസുവായ അരുണിനെ ചിന്താകുലനാക്കിയതിന്റെ ഫലമായിട്ടാണ് ഈ ഗ്രന്ഥം രൂപം കൊണ്ടത് എന്ന് വേണം കരുതുവാൻ. നിരൂപണം ചെയ്യുന്ന ഓരോ സന്ദർഭത്തെയും പ്രമാണബദ്ധതയോടെയാണ് അരുൺ സമീപിച്ചിട്ടുള്ളത്. ബൈബിൾ സാഹിത്യവി മർശനത്തിന് ബൈബിളിനെ മാത്രമാണ് അദ്ദേഹം ആശ്രയിക്കുന്നത്. ബൈബിളിലെ ദൈവ ദിവ്യജനനം, അത്ഭുത പ്രവൃത്തികൾ, പീഡാസഹനം, പുനരുത്ഥാനം തുടങ്ങി എല്ലാ വിഷയങ്ങളേയും അദ്ദേഹം പണ്ഡിതോചിതമായി അപഗ്രഥിക്കുന്നുണ്ട്. യുദ്ധങ്ങളിലേയും അടിമത്വത്തിലേയ്ക്കും അസാന്മാർഗിക ജീവിതത്തിലേക്കും വരെ ഒരുവനെ ഒരു ഗ്രന്ഥം എങ്ങനെയാണെത്തിക്കുന്നത് എന്ന നിലയിൽ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ബൈബിൾ പഴയ നിയമത്തെയും കൈകാര്യം ചെയ്യുന്നത്.

(സ്വാമി സത്സ്വരൂപാനന്ദസരസ്വതിയുടെ അവതാരികയിൽ നിന്ന്)

ബ്രഹ്മചാരി അരുൺ ആര്യവീർ എഴുതിയ മേം നേ ഈസായി മത് ക്യോം ഛോഡാ എന്ന ഹിന്ദി പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.

വെള്ളിനേഴി ആര്യസമാജം പ്രചാരണോദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 100/- രൂപയാണ് വില. 2024 ജനുവരി 27 ന് പ്രകാശനം ചെയ്ത ഈ പുസ്തകം ഫെബ്രുവരി 28 വരെ ഓർഡർ ചെയ്യുന്നവർക്ക് 100 രൂപയുടെ പുസ്തകം തപാൽ ചെലവ് സഹിതം 90 രൂപക്ക് ലഭിക്കുന്നു. ഓഫർ നാളെ (28.02.2024) അവസാനിക്കുന്നതാണ് ഉടൻ തന്നെ ഓർഡർ ചെയ്യൂ….. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ :
9497525923
9446575923,
(കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)