വ്യവഹാരഭാനു:
“ധർമ്മയുക്തമായ വ്യവഹാരത്തോടെ ശരിയായി ജീവിക്കുന്നവർക്ക് സർവ്വത്ര സുഖലാഭങ്ങളും ഇതിനുവിപരീതമായി പ്രവർത്തിക്കുന്നവർക്ക് സദാ ദുഃഖവും തൻമൂലം സ്വയം ഹാനിയും വരുന്നുവെന്നത് ഞാൻ ഈ ലോകത്തിൽ പരീക്ഷണം നടത്തി നിശ്ചയിച്ചതാണ്. നോക്കൂ! ഏതെങ്കിലും ഒരു സാമാന്യ മനുഷ്യൻ പണ്ഡിത സഭകളിലോ മറ്റാരുടേയും പക്കലോ ചെന്ന് തന്റെ യോഗ്യതാനുസാരം നമസ്തേ! തുടങ്ങിയ നമതാ പൂർവ്വമായ വ്യവഹാരത്താൽ മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട് അയാൾ തന്റെ സിദ്ധാന്ത ജ്ഞാനം നിരഭിമാനിയായി പ്രത്യുത്തരത്തിലൂടെ പ്രകടിപ്പിക്കുമ്പോൾ സർവ്വരും പ്രസന്നരായി അയാളെ സൽക്കരിക്കും. മറിച്ച് പ്രവർത്തിക്കുന്നവർ തിരസ്ക്കരിക്കപ്പെടുകയും ചെയ്യും.
ഒരാൾ ധാർമികനാണെങ്കിൽ അയാൾക്ക് വിശ്വാസവും മാന്യതയും ശത്രുക്കൾപോലും നൽകും. എന്നാൽ അയാൾ അധാർമ്മികനാണെങ്കിൽ അയാളുടെ ഉറ്റമിത്രം പോലും വേണ്ടവിശ്വാസവും മാന്യതയും നൽകുകയില്ല. അതി നാൽ അല്പം വിദ്യയും ശ്രേഷ്ഠമായ വിദ്യാഭ്യാസവും നേടി സുശീലനായിത്തീരുന്ന ഒരാളുടെ ഒരു കാര്യവും പാളിപ്പോവുകയില്ല. അതിനാലാണ് മനുഷ്യർക്ക് ഉത്തമ വിദ്യാഭ്യാസത്തിന്റെ അർത്ഥം സർവ്വ വേദാദി ശാസ്ത്രങ്ങൾക്കും സത്യാചാരികളായ പണ്ഡിതരുടെ രീതിക്കനുസരിച്ച് ‘വ്യവഹാരഭാനു’ എന്ന ഗ്രന്ഥത്തിൽ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുന്നത്. ഈ ഗ്രന്ഥത്തെ കാണുകയും കാണിക്കു കയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് മനുഷ്യർ സ്വന്തം മക്കളേയും വിദ്യാർത്ഥികളേയും അത്യുത്തമൻമാരാക്കി നിങ്ങളും മറ്റുള്ളവരും എല്ലായ്പ്പോഴും സുഖമുള്ളവരായി ജീവിക്കുക. “
(മഹർഷി ദയാനന്ദസരസ്വതിയുടെ വ്യവഹാരഭാനുവിൻ്റെ ആമുഖത്തിൽ നിന്ന്)
മഹർഷി ദയാനന്ദ സരസ്വതി എഴുതിയ വ്യവഹാരഭാനു എന്ന ഹിന്ദി പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.
വെള്ളിനേഴി ആര്യസമാജം പ്രചാരണോദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 90/- രൂപയാണ് വില (തപാൽ ചെലവ് പുറമെ). ലേഖ്റാം) ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ :
9497525923
9446575923,
(കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)