വൈദികസാഹിത്യം

Blog Vaidika Sahithyam

1921 മാപ്പിള ലഹള

“ഇരുപത്തൊന്നിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല”.

ഇരുപത്തിയൊന്നിലെ പൈശാചിക കൃത്യങ്ങൾ ഓർമ്മിപ്പിക്കാനാവണം ആ കത്തിയെ കുറിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോൾ വീണ്ടും പറയുന്നത്.

അന്ന് കത്തി ഊരിയെന്നും, അത് അത്തരം ആവശ്യങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നു കരുതി, ഇപ്പോഴും സൂക്ഷിക്കുന്നു എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.
ചങ്കൂറ്റം പ്രശംസനീയം!

ആ കത്തി ശേഷിക്കുന്ന ഒരു തെളിവാണ്. മറ്റു പല തെളിവുകളും പിടിക്കപ്പെടാതിരിക്കാൻ അറബിക്കടലിൽ എറിഞ്ഞിരിക്കാം. യഥാർത്ഥത്തിൽ മാപ്പിള ലഹള എന്തായിരുന്നെന്ന രേഖപ്പെടുത്തലുകൾ പോലും അറബിക്കടലിന്റെ തിരകളിൽ ആടിയുലഞ്ഞു ഇല്ലാതായി.

കത്തി ബാക്കിയായി. പിടിക്കപ്പെടില്ലെന്നുറപ്പുള്ളവർക്ക് കത്തി നശിപ്പിക്കേണ്ട ആവശ്യവും ഇല്ല. ആ കത്തിയുടെ കാര്യം പറഞ്ഞു ഭയചകിതരാക്കാൻ ഇരുപത്തിയൊന്നിൽ ആ കത്തിയുടെ പങ്ക് എന്തായിരുന്നു?
ആ കത്തിയുടെ പിൻബലത്തിൽ ഇവർ എന്തൊക്കെയാണ് ചെയ്തത്?
ലഹളക്കാലത്ത് മലബാർ ഹിന്ദു സ്ത്രീകൾ റീഡിങ് പ്രഭ്വിക്ക് സമർപ്പിച്ച മെമ്മോറിയലിലെ ഒരു ഭാഗം നമുക്കൊന്നു വായിക്കാം.

“കഴിഞ്ഞ നൂറു വർഷങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അനേകം മാപ്പിള കലാപങ്ങൾക്ക് ഈ നിർഭാഗ്യ ജില്ല സാക്ഷ്യം വരിച്ച കാര്യം പ്രഭ്വി തിരുമനസ്സിലേക്ക് ബോധ്യമുണ്ടെന്നുറപ്പാകുന്നു. ഈ കലാപ രാക്ഷസർ ചെയ്തു കൂട്ടിയ ഭീകരതയെയും അതിക്രമങ്ങളെയും അങ്ങ് തികച്ചു വിലയിരുത്തപ്പെടാതിരിക്കാൻ സാധ്യതയുണ്ട്. വെട്ടിനുറുക്കപ്പെട്ട മനുഷ്യദേഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട കിണറുകളെയും കുളങ്ങളെയും ഞങ്ങളുടെ ഉറ്റവരും ഉടയവരുമായവർ പൂർവിക ധർമ്മം വെടിയാൻ കൂട്ടാക്കാത്തതിനാൽ പകുതി മരിച്ചവരും വെട്ടിനുറുക്കി വഴിയിലും കാടുകളിലും തള്ളപ്പെട്ട ഗർഭിണികളും പിളർക്കപ്പെട്ട വയറുകളിൽ നിന്നു പുറത്തേക്ക് പകുതി വന്ന ശിശുക്കളും ഞങ്ങളുടെ കൈകളിൽ നിന്നു പിടിച്ചു പറിച്ചു കണ്മുന്നിലിട്ടു കൊല്ലപ്പെട്ട കുട്ടികളും പീഡിപ്പിക്കപ്പെട്ട ഞങ്ങളുടെ ഭർത്താക്കന്മാരും അച്ഛന്മാരും ജീവനോടെ കത്തിക്കപ്പെട്ടതും സ്വന്തം ബന്ധുക്കൾക്കിടയിൽ നിന്നു ബലം പ്രയോഗിച്ചു പിടിച്ചെടുക്കപ്പെട്ട, ഈ അമാനവീയ നരനായ്ക്കൾക്കു മാത്രം ചിന്തിക്കാൻ കഴിയുന്ന വിധം മൃഗീയവും രാക്ഷസീയവുമായ നാണം കെട്ട, ക്രൂരമായ, എല്ലാവിധ പീഡനങ്ങൾക്കും വിധേയരാക്കപ്പെട്ടതും ആയിരക്കണക്കിന് വീടുകൾ ചാരക്കൂമ്പാരങ്ങളാക്കപ്പെട്ടതിലെ കാട്ടാളത്തവും നശീകരണ വാഞ്ഛയും കളങ്കപ്പെടുത്തി തകർത്ത പ്രതിഷ്ഠാവിഗ്രഹങ്ങൾക്കുമേൽ പൂമാലയുടെ സ്ഥാനത്തു കശാപ്പു ചെയ്യപ്പെട്ട പശുക്കളുടെ കുടൽമാല ചാർത്തിയതും അല്ലെങ്കിൽ അടിച്ചു തകർത്തു കഷ്ണങ്ങളാക്കപ്പെട്ടതും തലമുറകളായി നേടിവച്ച സമ്പാദ്യങ്ങൾ ഒന്നാകെ കവർച്ച ചെയ്യപ്പെട്ടതും മുൻപ് ധാന്യസമൃദ്ധിയുണ്ടായിരുന്നവർ കോഴിക്കോട്ടെ തെരുവുകളിൽ ഒരു പച്ചമുളകിനോ വെറ്റിലക്കോ വേണ്ടി തെണ്ടേണ്ടി വന്നതും ദയാലുക്കളായ ആ സന്നദ്ധപ്രവർത്തകർ കഞ്ഞി വീഴ്ത്തു നടത്തിയതും……
ഇതൊന്നും ഐതിഹ്യങ്ങൾ അല്ല.

അഴുകിയ അസ്ഥികൂടങ്ങൾ നിറഞ്ഞ കിണറുകളും ഒരു കാലത്ത് ഞങ്ങളുടെ വസതികളായിരുന്ന അവശിഷ്ട കൂമ്പാരങ്ങളും ആരാധനാസ്ഥലങ്ങൾ ആയിരുന്ന കൽകൂമ്പാരങ്ങളും എല്ലാം സത്യത്തിന്റെ സാക്ഷ്യങ്ങളായി അവിടെ കാണാം. മരണപ്പിടച്ചിലിനിടയിൽ നിലവിളിച്ച കുഞ്ഞുങ്ങളുടെ ദയനീയ സ്വരം ഇപ്പോളും ഞങ്ങളുടെ ചെവികളിൽ മുഴങ്ങുന്നു. സ്വന്തം നാട്ടിൽ നിന്നു പായിക്കപ്പെട്ടു കാടുകളിലും വനങ്ങളിലും ഉണ്ണാനും ഉടുക്കാനും ഇല്ലാതെ അലഞ്ഞു നടന്നത് ഞങ്ങൾ ഓർക്കുന്നു. ഞങ്ങളെ വിടാതെ പിന്തുടരുന്നവർ ഒളിസ്ഥലങ്ങൾ തിരിച്ചറിയാതിരിക്കാൻ ഞങ്ങളുടെ കുഞ്ഞുങ്ങൾ കരയാതെ വായ് പൊത്തിയമർത്തിയത് എങ്ങനെയെന്നു മറന്നിട്ടില്ല. ഈ രക്തദാഹിത്തെമ്മാടികൾ പ്രസംഗിക്കുന്ന മതത്തിലേക്ക് നിർബന്ധിച്ചു മാർക്കം കൂട്ടപ്പെട്ട ആയിരങ്ങൾ അനുഭവിച്ച ആത്മീയ ദൈന്യത ഞങ്ങൾ ഓർക്കുന്നു. ഉന്നത കുലങ്ങളിൽ പിറന്ന നിർഭാഗ്യവതികളിൽ പലരും തടവു പുള്ളികളായിരുന്ന ചുമട്ടുകാരെ നിർബന്ധപൂർവം വിവാഹം കഴിക്കേണ്ടി വന്നപ്പോൾ ആജീവനാന്ത ദുരിതം അനുഭവിക്കേണ്ടി വരുന്നത് ഞങ്ങൾ ഓർക്കുന്നു. നീണ്ട അഞ്ചു മാസത്തിൽ ഭീകരവാഴ്ചയുടെ കിടിലം വരാതെ ഒരു നാൾ പോലും കടന്നു പോയിട്ടില്ല”. (1921 – മാപ്പിള ലഹള, പേജ് 82, 83)

കത്തിയുടെ പങ്ക് കുറച്ചെങ്കിലും മനസ്സിലായല്ലോ. ഇത് സ്വന്തം അനുഭവങ്ങൾ ഏതാനും വാചകങ്ങളിൽ പ്രകടിപ്പിച്ചതാണ്. എങ്കിൽ അനുഭവിച്ചത് എത്രമാത്രം ആയിരിക്കും.

1921 മാപ്പിള ലഹള എന്ന പുസ്തകം ഇത്തരം നിരവധി അനുഭവങ്ങൾ, നഗ്ന സത്യങ്ങൾ തുറന്നു പറയുന്നു.

ചരിത്രം എഴുതപ്പെട്ടിട്ടുള്ളത് പലപ്പോഴും പലരുടെയും താല്പര്യ സംരക്ഷണത്തിനും പലരെയും മഹത്വ വൽക്കരിക്കുന്നതിനും വേണ്ടിയായിരുന്നു. അതിനു അപവാദമല്ല മാപ്പിള ലഹളയും.
മേല്പറഞ്ഞ സംഭവങ്ങൾ അറബിക്കടലിൽ എറിയപ്പെട്ടു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരവും കത്തി സ്വാതന്ത്ര്യ സമര ആയുധവുമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അതിൽ ‘ഊരിയ കത്തി’യുമായി പങ്കെടുത്ത പലരും ‘സ്വാതന്ത്ര്യ സമര സേനാനി’കളുമായി.
മാത്രവുമല്ല അതിന്റെ പേരിൽ പല സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും പെൻഷനുകളും പറ്റി അവർ ജീവിക്കുന്നു. ആ കത്തി തേച്ചു മിനുക്കി മുറുകെ പിടിച്ചു, അടുത്ത തലമുറക്ക് കൈമാറാൻ.
അതിനെ ഇന്നും കപട മതേതര മുഖംമൂടി അണിഞ്ഞവർ വെള്ളപൂശുന്നു.

നൂറ്റാണ്ട് പഴക്കമുള്ള കത്തിയുമായി അവർ വരുമ്പോൾ അത്തരം കത്തിയെടുക്കാൻ അല്ല പരിചയെടുത്തെങ്കിലും ,അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ…

ഇത്തരം മുദ്രാവാക്യങ്ങൾ അടുത്ത നൂറ്റാണ്ടിൽ ആവർത്തിക്കപെടാതിരിക്കാൻ….,

ഇനിയെങ്കിലും യാഥാർത്ഥ മാപ്പിള ലഹള എന്തായിരുന്നെന്നു തിരിച്ചറിയാൻ….

1921 മാപ്പിള ലഹള എന്ന പുസ്തകം വായിക്കൂ.

1920 കളിൽ മലബാർ കളക്ടർ ആയിരുന്ന ദിവാൻ സി.ഗോപാലൻ നായർ സർക്കാർ രേഖകളെ അടിസ്ഥാനമാക്കി ഇംഗ്ളീഷിൽ എഴുതിയ The Mopola Rebellion 1921 എന്ന പുസ്തകം പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആദ്യകാല പ്രചാരകരിൽ ഒരാളുമായ ശ്രീ.പി.നാരായണൻ ജി യാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്.
വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരണം നിർവഹിച്ച ഈ പുസ്തകത്തിന്റെ വില 250/- രൂപ.
ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923 (കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ)