ഈശ്വരൻ, ആത്മാവ്, പ്രകൃതി എന്നിവ അനാദിയാണ്. ബ്രഹ്മവും ജീവാത്മാവും വ്യാപകൻ – വ്യാപ്യൻ എന്നീ ഭാവത്തിൽ ലോകത്തിൽ മിത്രഭാവേന വർത്തിക്കുന്നു. ജീവാത്മാവ് കർമ്മരൂപമായ ജഗത്തിൽ ശരീരധാരണം നടത്തി പുണ്യ പാപങ്ങളുടെ ഫലം അനുഭവിക്കുന്നു. ഇവയുടെ എല്ലാം നിയന്താതാവായ ഈശ്വരനാകട്ടെ സൃഷ്ടിയിലും പ്രളയത്തിലും ഒരേ ഭാവത്തോടെ വർത്തിക്കുന്നു.
(സംശയനിവാരിണി, പേജ്: 8)