ഈശ്വരൻ എന്താണ്? ആരാണ്? എവിടെ വസിക്കുന്നു?
ഈശ്വരൻ അനാദിയും നിരാകാരനും സർവ്വവ്യാപിയുമായ ഒരു ചേതനയാണ്. ഈ ജഗത്തിന്റെ നിമിത്തവും ആധാരവും ഈ ചേതനയാണ്. ഈശ്വരൻ സച്ചിദാനന്ദനും ആനന്ദസ്വരൂപനും നിർഗുണനുമാണ്. സർവ്വരേക്കാൾ മഹാനും സർവ്വ ശക്തിമാനുമാണ്. ഈശ്വരസത്ത എന്നത് നമുക്കൊക്കെ ചിന്തിക്കാവുന്നതിലുമപ്പുറം അനന്തമാണ്. എണ്ണമറ്റ സൃഷ്ടികളും ആത്മാക്കളും ഈശ്വരനിൽ നിവസിക്കുന്നു. ഈശ്വരനാകട്ടെ സ്വയം ഇവയിലെല്ലാം നിവസിക്കുകയും ചെയ്യുന്നു. ഈ ബ്രഹ്മാണ്ഡത്തിൽ ഈശ്വര ചേതനയില്ലാത്ത ഒരു സ്ഥലവുമില്ല.
ആ വരീവർത്തി ഭുവനേഷ്വന്തഃ (ഋക്. 1/164/31)
ജന്മാദ്യസ്യ യതഃ (വേദാന്ത ദർശനം 1/1/2)
അതായത് ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ക്കെല്ലാം ഹേതു ഈശ്വരനാണ്.
ക്ലേശകർമ്മവിപാകാശ യൈര പരാമൃഷ്ട: പുരുഷവിശേഷ ഈശ്വര: (യോഗസൂത്രം 1/4)
അതായത് ആരാണോ അജ്ഞതയിൽ നിന്നും സന്തോഷത്തിൽ നിന്നും ദുഃഖത്തിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും കർമ്മഫലങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത് അദ്ദേഹമാണ് സർവ്വ ജീവികളിലും വെച്ച് സവിശേഷമായ “ഈശ്വരൻ.”
(വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച സംശയനിവാരിണിയിൽ നിന്ന്)