വൈദികസാഹിത്യം

Vaidika Sahithyam

ആത്മാക്കൾ എത്രയുണ്ട്? അവയുടെ മുഴുവൻ എണ്ണം എത്രയാണ്?

ഉത്തരം : ആത്മാക്കൾ അനേകമുണ്ട്. അവയെ തിട്ടപ്പെടുത്താൻ അൽപ്പജ്ഞനായ ജീവാത്മാവിന് സാധ്യമല്ല. സർവ്വജ്ഞനായ ഈശ്വരന്റെ ദൃഷ്ടിയിൽ ആത്മാക്കളുടെ എണ്ണം പരിമിതമാണ്. ആത്മാക്കളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല. കാരണം അവ അനാദിയും അമരവുമാണ്. അവ പരസ്പരം വ്യത്യസ്തതയുള്ളവയുമാണ്. മോക്ഷപ്രാപ്തിയിലെ ത്തിയ ജീവാത്മാവിനും ഈ നിർണ്ണയം നടത്തുക സാധ്യമല്ല. ഇത് അറിഞ്ഞതുകൊണ്ട് ജീവാത്മാവിന് പ്രത്യേകിച്ചൊന്നും നേടാനുമില്ല.