ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ ഉത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 17 ന് കാലത്ത് 9 ന് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മലയാളം, ഇംഗ്ലീഷ്, ഹിന്ദി വൈദിക സാഹിത്യങ്ങൾ ഉൾക്കൊള്ളുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ പുസ്തകവിതരണ സ്റ്റാൾ ശ്രീ. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റി ശ്രീ. മൊഴികുന്നം ദാമോദരൻ നമ്പൂതിരി ശ്രീ. എസ്. കെ. ശ്രീകുമാറിന് (ശബരി ഗ്രൂപ്പ്) ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്‌തു. വേദഗുരുകുലം രക്ഷാധികാരി ശ്രീ. ആദിത്യ മുനി, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, ശ്രീ. കെ. ഉണ്ണികൃഷ്ണൻ, ശ്രീ. കെ. സമ്പത്ത്, ശ്രീ. പ്രദീപ് തുടങ്ങി വേദഗുരുകുലം പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സനാതന ധർമ്മത്തിന്റെ അടിസ്ഥാനമായ കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങളാണ് ഈ സ്റ്റാൾ വഴി വിതരണം ചെയ്യുന്നത്. വേദഗുരുകുലത്തിലെ പഠിതാക്കൾ ആണ് സ്റ്റാൾ കൊണ്ടുനടത്തുന്നത്.
🙏
TEAM VEDA GURUKULAM, KARALMANNA



