മഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്.
- മൂന്ന് വർഷം കൊണ്ട് വർണ്ണോച്ചാരണ ശിക്ഷ, അഷ്ടാധ്യായി മുതൽ മഹാഭാഷ്യം വരെയുള്ള സമ്പൂർണ വ്യാകരണ ശാസ്ത്രം.
- ആറു മുതൽ 8 വർഷം കൊണ്ട് നിഘണ്ടു, നിരുക്തം എന്നിവയുടെ അധ്യയനം.
- നാലു മാസം കൊണ്ട് ഛന്ദ ശാസ്ത്രം.
- ഒരു വർഷം കൊണ്ട് മനുസ്മൃതി, വാല്മീകി രാമായണം, മഹാഭാരതത്തിൽ അടങ്ങിയ വിദുരനീതി.
- രണ്ടു വർഷം കൊണ്ട് സമ്പൂർണ ദർശന ശാസ്ത്രം. ഇതിൽ വേദാന്ത ദർശനത്തിനു മുമ്പ് ദശോപനിഷത്തുകളുടെ സമ്പൂർണ അധ്യയനം.
- ആറു വർഷം കൊണ്ട് നാലു ബ്രാഹ്മണഗ്രന്ഥങ്ങളുടേയും അധ്യയനം, ഇതോടൊപ്പം വേദങ്ങളുടെ സ്വരം, ശബ്ദം, അർത്ഥം, അവയുടെ സംബന്ധം അഥവാ ക്രിയകളുടെ അധ്യയനം.
- നാലു വർഷം കൊണ്ട് ചരകം, സുശ്രുതം തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങളുടെ അധ്യയനം.
- രണ്ടു വർഷം കൊണ്ട് ധനുർവേദം.
- രണ്ടു വർഷം കൊണ്ട് ഗാന്ധർവ വേദം.
- രണ്ടു വർഷം കൊണ്ട് അർത്ഥ വേദം.
- രണ്ടു വർഷം കൊണ്ട് ജ്യോതിഷ ശാസ്ത്രം – സൂര്യസിദ്ധാന്താദി ഗ്രന്ഥങ്ങളുടെ അധ്യയനം.
- ഒരു വർഷം കൊണ്ട് യന്ത്രകല, ശില്പവിദ്യ എന്നിവയുടെ അധ്യയനം.
മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്. സാംഗോപാങ്ഗം വേദപഠനംപൂർണ്ണമായി നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതിയുമായി മുന്നോട്ടു പോകാം.
എന്നാൽ മനുഷ്യായുസ്സും കാര്യപ്രാപ്തിയും കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇത്രയും സമയം ആർഷ പഠനത്തിന് നൽകാൻ സാധിക്കാതെ വരുന്നവർ ഏറ്റവും ചുരുങ്ങിയത് 5 വർഷം എങ്കിലും പൂർണ്ണമായി ഈ ആർഷ പഠനം നടത്താൻ തയ്യാറാണെങ്കിൽ പതഞ്ജലി മഹർഷിയുടെ മഹാഭാഷ്യം അടക്കമുള്ള മുഖ്യ ബിന്ദുക്കൾ ഹൃദിസ്ഥമാക്കാൻ സാധിക്കും.
കാറൽമണ്ണ വേദഗുരുകുലം ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ഉള്ള ആർഷപഠനം നടത്താൻ സൗകര്യം ഒരുക്കുന്നു. താല്പര്യമുള്ളവർ ഈ
ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ)
TEAM VEDA GURUKULAM, KARALMANNA