വേദമാർഗ്ഗം 2025 കർമ്മപദ്ധതി

Blog News Notices Print Media

നമസ്തേ,

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ മലപ്പുറം ജില്ലയിലെ പ്രവർത്തനം 2023 ഡിസംബർ 25 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വാളമരുതൂർ ശ്രീദുർഗാ വിദ്യാനികേതൻ സ്കൂളിൽ വെച്ച് ശ്രീ. തിരൂർ ദിനേശിന്റെ (ഡയറക്ടർ ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ) അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ
ബ്രഹ്മശ്രീ. കുബേരൻ നമ്പൂതിരി എം. എൻ, ചമ്രവട്ടം (RSS തിരൂർ ഖണ്ഡ് സഹ സംഘചാലക്) ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. ശ്രീ. കെ. എം. രാജൻ മീമാംസക് (സംസ്ഥാന അദ്ധ്യക്ഷൻ, വേദമാർഗ്ഗം 2025 & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) മുഖ്യപ്രഭാഷണം നടത്തുന്നതാണ്. കൂടാതെ വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന ചുമതലയുള്ള സർവ്വശ്രീ കെ. കെ. ജയൻ, ഉണ്ണികൃഷ്ണൻ വൈദിക് (സംസ്ഥാന ഉപാധ്യക്ഷൻമാർ), സന്തോഷ്‌ വി. കെ (സംസ്ഥാന സംയോജകൻ), കൃഷ്ണൻ കുട്ടി (മലപ്പുറം ജില്ലാ സംയോജകൻ) തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു. വിശേഷാൽ അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന ഈ ധന്യനിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9744529686, 9142307830

🙏

TEAM VEDA MARGAM 2025

dayanand200

vedamargam2025

aryasamajamkeralam