വേദമാർഗ്ഗം 2025

Uncategorized മലയാളം

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം 2025 എന്ന പേരിൽ അറിയപ്പെടുന്ന അതിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 12 ന് കാലത്ത് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് കാലത്ത് 10 ന് നടക്കുന്നതാണ്.

ഏവരേയും ഈ മഹത് ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🙏

TEAM ARYA SAMAJAM KERALAM