മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 10 ന് പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആര്യപ്രചാരകനും, വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ജില്ലാ പ്രതിനിധികളുടെ ചർച്ചയിൽ വേദമാർഗ്ഗം 2025 കാര്യപദ്ധതികൾക്ക് അന്തിമ രൂപം നൽകി. 2025 ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും സക്രിയമായ ആര്യസമാജ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള കർമ്മപദ്ധതിക്ക് രൂപം നൽകി. വേദമാർഗ്ഗം 2025 പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ ഒരു സമിതിക്ക് രൂപം നൽകി.
സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ (രക്ഷധികാരികൾ).
ശ്രീ. കെ. എം. രാജൻ മീമാംസക് (അധ്യക്ഷൻ), ശ്രീ. കെ. കെ.. ജയൻ (ഉപാധ്യക്ഷൻ),
ശ്രീ. സന്തോഷ് വി. കെ (മുഖ്യസംയോജകൻ), കെ. ഉണ്ണികൃഷ്ണൻ, ശ്രീ. ഷാജി പി. പി (സഹസംയോജകന്മാർ).
എല്ലാ ജില്ലകൾക്കും സംയോജകന്മാരെയും സഹസംയോജകന്മാരെയും നിശ്ചയിച്ചു. വിവിധ ജില്ലകളിലെ സത്സംഗ രൂപീകരണ കാര്യം ചർച്ച ചെയ്ത് തീരുമാനിച്ചു.
സർവ്വശ്രീ. ഡോ. വിവേക് ആര്യ (ഡൽഹി), ആചാര്യ ഉദയൻ മീമാംസക് (ആചാര്യൻ, തെലങ്കാന നിഗമനീഡം വേദഗുരുകുലം ) സുഭാഷ് ദുവ( ജനറൽ സെക്രട്ടറി, ഭാരതീയ ഹിന്ദു ശുദ്ധി സഭ, ഡൽഹി), ബലേശ്വർ മുനി (രക്ഷാധികാരി, വേദഗുരുകുലം) ആദിത്യ മുനി (രക്ഷാധികാരി, വേദഗുരുകുലം), ആചാര്യ വിശ്വശ്രവസ് (ആചാര്യൻ, വേദഗുരുകുലം), ടി. എൻ. ഭവദാസൻ നമ്പൂതിരി (ട്രസ്റ്റി, കാറൽമണ്ണ തിരുമുല്ലപ്പള്ളി ശിവക്ഷേത്രം) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഭാരതീയ ഹിന്ദു ശുദ്ധി സഭയുടെ കേരള ഘടകത്തിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.