വേദമാർഗ്ഗം 2025 മിഷൻ്റെ കോഴിക്കോട് മഹാനഗരത്തിലെ പ്രവർത്തനം 2023 ജൂൺ 4 ന് ആരംഭിക്കുന്നു.

Uncategorized

നമസ്തേ,

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 മിഷൻ്റെ കോഴിക്കോട് മഹാനഗരത്തിലെ പ്രവർത്തനം 2023 ജൂൺ 4 ന് ആരംഭിക്കുന്നു. ഈ വരുന്ന ഞായറാഴ്ച ഉച്ചക്ക് 2.30 ന് കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള പത്മശ്രീ കല്യാണ മണ്ഡപത്തിൽ വെച്ച് വിശേഷാൽ അഗ്നിഹോത്രത്തോടെ ദർശനാചാര്യ ശ്രീ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ശ്രീ. ശശി കമ്മട്ടേരി (ആചാര്യൻ, ആർഷവിദ്യാപീഠം) സത്സംഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക് (അദ്ധ്യക്ഷൻ, വേദമാർഗ്ഗം 2025 മിഷൻ) മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും. കൂടാതെ വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ. പി. പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സംയോജകൻ ശ്രീ. സന്തോഷ്‌ വി. കെ, സഹ സംയോജകൻ ശ്രീ. കെ. ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുക്കുന്നു. വിശേഷാൽ അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന ഈ ധന്യനിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 6282030347, 8547592437

🙏
https://vedagurukulam.org

TEAM VEDA MARGAM 2025