വേദമാർഗ്ഗം 2025 കർമ്മപദ്ധതി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ഉദ്ഘാടനം 2023 ഫെബ്രുവരി 26 ന്

Uncategorized മലയാളം

നമസ്തേ,

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സത്സംഗം ഉദ്ഘാടനം 2023 ഫെബ്രുവരി 26 ന് നടക്കുന്നു. തിരുവനന്തപുരം ജില്ലയിൽ വൈകുന്നേരം 4 മണിക്ക് വെഞ്ഞാറമ്മൂട് വെച്ച് നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള സത്സംഗത്തിലും വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസകും കോട്ടയം ജില്ലയിൽ വൈക്കത്ത് വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ വേദമാർഗ്ഗം 2025 മുഖ്യസംയോജകൻ ശ്രീ. സന്തോഷ്‌ വി. കെ. യും പങ്കെടുക്കുന്നു. ഈ ചടങ്ങുകളിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

🙏

എന്ന്,

TEAM VEDA MARGAM 2025

dayanand200

വേദമാർഗം2025

ആര്യസമാജംകേരളം