നമസ്തേ,
മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സമിതികൾ രൂപീകരിച്ചു.
തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമ്മൂട് വെച്ച് 2023 ഫെബ്രുവരി 26 ന് ഞായറാഴ്ച വൈകുന്നേരം 4 ന് വേദമാർഗ്ഗം 2025 മിഷൻ കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിൽ വൈക്കത്ത് അതേ ദിവസം വൈകീട്ട് 3.30 ന് വേദമാർഗ്ഗം 2025 മുഖ്യസംയോജകൻ ശ്രീ. സന്തോഷ് വി. കെ. യുടെ നേതൃത്വത്തിലും. രണ്ടു സ്ഥലത്തും നടന്ന വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് സത്സംഗവും നടന്നു. രണ്ട് ജില്ലാ സത്സംഗങ്ങളിലും നിരവധി പേർ പങ്കെടുത്തു.
TEAM VEDA MARGAM 2025