ആര്യസമാജത്തിൻ്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള പുറത്തൂർ ചിറക്കലങ്ങാടിയിലെ
അയ്യപ്പഭജനമഠം ഹാളിൽ വെച്ച് വേദപഠന ക്ലാസ് 2024 ഫെബ്രുവരി 18 കാലത്ത് 10.30 ന് ആരംഭിക്കുന്നു. വർണ്ണ – വർഗ്ഗ വ്യത്യാസം ഇല്ലാതെ ജിജ്ഞാസുക്കളായ ആർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്.
പഞ്ചമഹായജ്ഞങ്ങളിൽ വരുന്ന നിത്യാനുഷ്ഠാനങ്ങളായ ബ്രഹ്മയജ്ഞം (സന്ധ്യാവന്ദനം), ദേവയജ്ഞം (അഗ്നിഹോത്രം), പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം (ബലിവൈശ്വദേവ യജ്ഞം) എന്നിവയുടെ ശാസ്ത്രീയമായ പഠനമാണ് ഈ കോഴ്സ്. യോഗ്യതയും, ജിജ്ഞാസയും ഉള്ളവർക്ക് ശുദ്ധമായ വൈദിക രീതിയിൽ ഈ അനുഷ്ഠാനങ്ങൾ നടത്തിക്കൊണ്ട് തങ്ങളുടെ ജീവിതത്തെ സുഖകരവും ശാന്തികരവുമാക്കാം.
സ്വർഗ്ഗകാമോ യജേത (ശതപഥ ബ്രാഹ്മണം) എന്ന് ശാസ്ത്രങ്ങൾ വിധിക്കുന്നപ്രകാരം സ്വർഗ്ഗം അതായത് ശ്രേഷ്ഠബുദ്ധി, ഉത്തമബലം, സൽകീർത്തി, സത്സന്താനം, സമ്പത്ത്, സമൃദ്ധി മുതലായവ ആഗ്രഹിക്കുന്നവർ യജ്ഞങ്ങൾ അനുഷ്ഠിക്കണം. അവധി ദിനങ്ങളിൽ ആയിരിക്കും ക്ലാസ്സുകൾ ഉണ്ടായിരിക്കുക.
ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതോടൊപ്പം കോടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുക.
രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി 2024 ഫെബ്രുവരി 15 വൈകുന്നേരം അഞ്ച് മണിവരെ.
കോഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9142307830 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എന്ന്,
🙏
കാര്യദർശി
വേദമാർഗ്ഗം 2025
പുറത്തൂർ സത്സംഗ സമിതി
TEAM VEDA MARGAM 2025