ലോകത്തിലെ ഏറ്റവും പ്രാചീനമെന്ന് ആധുനിക ചരിത്രകാരന്മാർ പോലും വിലയിരുത്തുന്ന വേദങ്ങളുടെ ആവിർഭാവത്തിന് യഥാർത്ഥത്തിൽ മാനവ സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്. സൃഷ്ടിയോടൊപ്പം ഈ വിശ്വത്തിൻ്റെ തന്നെ ഭരണഘടനയായ വേദങ്ങളെ സർവേശ്വരൻ മനുഷ്യരാശിയുടെ ധർമ്മാചരണത്തിനുവേണ്ടി ഋഷിമാരിലൂടെ പ്രകാശിപ്പിച്ചു. സാർവ്വഭൗമമായ ആ വേദധർമ്മത്തെ തന്നെയാണ് പിന്നീട് മഹർഷിമാരായ വാല്മീകിയും വേദവ്യാസനും രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങളിലൂടെ അവതരിപ്പിച്ചത്. വേദ ധർമ്മങ്ങളിലധിഷ്ഠിതമായി മാത്രം ജീവിച്ചിരുന്ന മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രൻ്റെയും യോഗേശ്വരനായ ശ്രീകൃഷ്ണൻ്റെയും ചരിത്രം ഇന്നും നാം പഠിക്കുന്നുണ്ട് എങ്കിലും വൈദിക ആചരണങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ ലുപ്തമായിരിക്കുന്നു എന്നത് വേദനാജനകമാണ്. അതിൻ്റെ ഫലമായി ജാതി മത ഭേദങ്ങൾ അന്ധവിശ്വാസങ്ങൾ തുടങ്ങിയ പല ദോഷങ്ങളും നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്നു. ഈ ദു:സ്ഥിതിയിൽ നിന്നും ഏതുവിധേനയും ഹിന്ദു സമൂഹം കരകയറേണ്ടതുണ്ട്. അതിനായി ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം ആചരിച്ചുവന്ന ആർഷധർമ്മം ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുക എന്ന മഹത്തായ കർത്തവ്യമാണ് ആര്യസമാജം ചെയ്തുകൊണ്ടിരിക്കുന്നത്. പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ രണ്ടാം വാർഷികോത്സവത്തിൻ്റെ ഭാഗമായി 2024 മാർച്ചുമാസം 29,30,31 തീയതികളിൽ “വേദപഥം 2024 ” ( വൈദിക സാധനാ ശിബിരം) പെരുമ്പാവൂരിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജാതി മത വർണ്ണ ലിംഗ വ്യത്യാസമില്ലാതെ 14 വയസ്സിനുമുകളിലുള്ള ജിജ്ഞാസുക്കൾക്ക് ശിബിരത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ 2024 മാർച്ച് 20 നകം ഇതോടൊപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.
NB :- ശിബിര വിഹിതം 200 രൂപയാണ്. ഒരു കുടുംബത്തിൽ നിന്നും ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ 300.00 രൂപ മാത്രം അടച്ചാൽ മതിയാകും.
ശിബിരാർത്ഥികൾ മൂന്നുദിവസത്തേക്കു വേണ്ടിയുള്ള വസ്ത്രങ്ങൾ (ലളിത വസ്ത്രങ്ങൾ), ദൈനിക കർത്തവ്യങ്ങൾക്കുവേണ്ട സാമഗ്രികൾ വിരിപ്പ് പ്ലേറ്റ്, ഗ്ലാസ്സ് തുടങ്ങിയവ കരുതേണ്ടതാണ്.
29 ന് രാവിലെ 9.00 മണിക്ക് ശിബിരാർത്ഥികൾ എത്തിച്ചേരേണ്ടതും 31 ന് ഉച്ചഭക്ഷണത്തിനുശേഷം മടങ്ങാവുന്നതുമാണ്. അതിനിടയിൽ പുറത്തുപോകാൻ അനുവദിക്കുന്നതല്ല.
ഏവരും ശിബിരത്തിലെ നിയമങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ 9744529686, 7012939194,
9496536462 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
🙏
TEAM ARYA SAMAJAM KERALAM