വേദമാർഗ്ഗം 2025 കർമ്മപദ്ധതി

Uncategorized

നമസ്തേ,

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 മിഷൻ്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനം വടകരയിൽ 2023 ഏപ്രിൽ 20 ന് ആരംഭിക്കുന്നു. ഈ വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വടകര ലോകനാർക്കാവ്, കൃഷ്ണാ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീ. വി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ശ്രീ. എൻ. പി. ബാലകൃഷ്ണൻ (അദ്ധ്യക്ഷൻ, ഭാരതീയ വിചാര കേന്ദ്രം, വടകര സ്ഥാനീയ സമിതി) പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക് (അദ്ധ്യക്ഷൻ, വേദമാർഗ്ഗം 2025 മിഷൻ) വിശിഷ്ടാ തിഥിയായിരിക്കും. കൂടാതെ വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന ചുമതലയുള്ള സർവ്വശ്രീ കെ. കെ. ജയൻ, സന്തോഷ്‌ വി. കെ, കെ. ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുക്കുന്നു. വിശേഷാൽ അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന ഈ ധന്യനിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8547592437, 9747409256

🙏

TEAM VEDA MARGAM 2025

dayanand200

vedamargam2025

aryasamajamkeralam