നമസ്തേ,
കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ചു വിവിധ ആധ്യാത്മിക പരിപാടികൾ നടക്കുന്നുണ്ട്. വിജയദശമി ദിവസം (നിരയന പഞ്ചാംഗം അനുസരിച്ച് 2022 ഒക്ടോബർ 5 ബുധനാഴ്ച) വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ, നവരാത്രിയുടെ വൈദിക വീക്ഷണത്തേ അധികരിച്ചുള്ള പ്രഭാഷണം, വേദങ്ങളിലെ ഭാഗ്യസൂക്തം, മേധാസൂക്തം എന്നിവയുടെ പഠനം എന്നിവയുണ്ടായിരിക്കും. പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ (ബൃഹത്), പഞ്ചമഹായജ്ഞ വിധി (അഗ്നിഹോത്രം), സംസ്കൃത വ്യാകരണ പ്രവേശിക, വൈദികധർമ്മ പ്രവേശിക (ബാച്ച് 2) എന്നീ ഓൺലൈൻ കോഴ്സുകളുടെയും സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ആർഷപഠനസരണി എന്ന ഓഫ്‌ലൈൻ കോർസിൻ്റെയും ഉദ്ഘാടനവും അന്ന് നടക്കുന്നതാണ്. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട് (അതിനുള്ള വ്യവസ്ഥകൾ നേരത്തെ ഒരുക്കേണ്ടതിനാലാണ് അത്). വർണ്ണ-ലിംഗ വ്യത്യാസം ഇല്ലാതെ ജിജ്ഞാസുക്കളായ എല്ലാവരെയും വേദഗുരുകുലം സൗജന്യമായി നടത്തുന്ന ഇത്തരം ആത്മീയകാര്യങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9446575923, 85905 98066 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ).
എന്ന്,
🙏
കെ. എം. രാജൻ മീമാംസക്,
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ
www.vedagurukulam.org
www.aryasamajkerala.org.in
TEAM VEDA GURUKULAM KARALMANNA