കാറൽമണ്ണ വേദഗുരുകുലത്തിലെ വിജയദശമിദിന ആഘോഷപരിപാടികൾ

Blog News Notices Print Media

നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ഈ ദിവസങ്ങളിൽ കാലത്ത് വിശേഷ യജ്ഞവും ചതുർവേദ പാരായണവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ (2023 ഒക്ടോബർ 24, ചൊവ്വാഴ്ച) കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ ചടങ്ങും നടക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏവരെയും ഈ ചടങ്ങുകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9497525923, 9446575923 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ).

എന്ന്,

🙏

കെ. എം. രാജൻ മീമാംസക്,
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ