എന്താണ് സങ്കല്പപാഠം?

Blog മലയാളം

ഭാരതീയർക്ക് ചരിത്രജ്ഞാനം കുറവായിരുന്നുവെന്ന് പശ്ചാത്യ പണ്ഡിതരിൽ ചിലർ കരുതുന്നുണ്ട്. പരസ്പരവിരുദ്ധവും ക്രമത്തിലല്ലാത്തതുമായ കാര്യങ്ങളാണ് ഇവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നത് എന്നാണവരുടെ വാദം. ആധുനിക കാലത്ത് ഭാരതീയ പഠന – പാഠന വ്യവസ്ഥയെ താറുമാറാക്കിയ മേക്കോളെ പ്രഭുവിന്റെ അനുയായികൾ ഇവ കൂടുതൽ ശക്തമായി പ്രചരിപ്പിക്കുന്നുമുണ്ട്. വ്യാസന്റെ പേരിൽ പടച്ചുവിട്ട വ്യാജപുരാണങ്ങളും താന്ത്രികരുടെയും വാമമാർഗികളുടെയും ഗ്രന്ഥങ്ങൾ മൂലമാണ് ഇത്തരത്തിൽ ഒരു ധാരണ വരാൻ കാരണം എന്ന് തോന്നുന്നു. എന്നാൽ വൈദിക സാഹിത്യങ്ങൾ പരിശോധിച്ചാൽ ഇത് തികച്ചും തെറ്റാണ് എന്ന് ബോധ്യമാവും. അതിൽ ഏറ്റവും പ്രധാനമായത് ജ്യോതിശാസ്ത്ര രംഗത്ത് പ്രാചീനാര്യന്മാർക്കുണ്ടായിരുന്ന അസാമാന്യ പരിജ്ഞാനമാണ്. ഒരു പരമാണുവിൽ നിന്ന് തുടങ്ങി ഒരു മഹാകൽപ്പം വരെ അതായത് 31,10,40,00,00,00,000 (31 ട്രില്യൺ ) വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് ഭാരതീയ കാലഗണന.

ഈ കാലഗണന അണുവിടതെറ്റാതെ നമ്മുടെ പൂർവ്വികർ തലമുറ തലമുറകളായി പകർന്നു നൽകിയത് നിത്യവും നൈമിത്തികവുമായ യജ്ഞകർമ്മങ്ങളുടെ ആരംഭത്തിൽ ചൊല്ലുന്ന സങ്കല്പപാഠത്തിലൂടെയാണ്. ഒരു കത്തെഴുതുമ്പോൾ തിയ്യതി, സ്ഥലം, എഴുതുന്ന വ്യക്തിയുടെ പേര് തുടങ്ങിയ വിവരണങ്ങൾ നൽകുന്നതുപോലെ യജ്‌ഞം ചെയ്യുമ്പോൾ ആ ദിവസത്തെ പഞ്ചാംഗം, ക്രിയ ചെയ്യുന്ന വ്യക്തിയുടെ പേര്, ഗോത്രം, പ്രവരം, സ്ഥലം, തുടങ്ങിയ കാര്യങ്ങൾ ചൊല്ലുന്ന ഒരു പദ്ധതിയാണ് സങ്കല്പപാഠം. മഹർഷി ദയാനന്ദസരസ്വതി തന്റെ ഋഗ്വേദാദി ഭാഷ്യ ഭൂമികയിൽ ഇത് ചൂണ്ടികാട്ടി നമ്മുടെ പ്രാചീനാര്യന്മാരുടെ ചരിത്രബോധത്തെ ശ്ലാഖിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ വേദഗുരുകുലം പുറത്തിറക്കിയ വൈദിക പഞ്ചാംഗത്തിൽ ലഭ്യമാണ്. ഈ പുസ്തകത്തിന് 100/-രൂപയാണ് വില. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 75 രൂപക്ക് ലഭിക്കുന്നതാണ്. (വളരെ കുറച്ച് കോപ്പികൾ മാത്രമേ ഇപ്പോൾ സ്റ്റോക്ക് ഉള്ളൂ) ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 7907077891, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 7907077891, 9446575923