അഗ്നിഹോത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ശില്പശാല ഇന്ന് (31.12.2023) ഞായറാഴ്ച കാലത്ത് 10 ന് ആര്യജഗത്തിലെ ഉന്നത സംന്യാസിവര്യനും വേദഗുരുകുലം രക്ഷാധികാരിയുമായ സ്വാമി ആശുതോഷ് ജി പരിവ്രാജകി ന്റെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടന്നു. സമിധ, സാമഗ്രികൾ, വിവിധ തരം ഹവിസ്സുകൾ എന്നിവ എങ്ങനെ തയ്യാറാക്കണം, എത്ര അളവിൽ ഉപയോഗിക്കണം എന്നിവയും മന്ത്രോച്ചാരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, വേദഗുരുകുലം പ്രധാനാചാര്യൻ ആചാര്യ അഖിലേഷ് ആര്യ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
TEAM VEDA GURUKULAM