NIOS വിജയികൾ

Blog News Notices Print Media

നമസ്തേ,

വേദഗുരുകുലത്തിലെ ബ്രഹ്മചാരികളായ ശാസ്തൃ ശർമ്മൻ, അഗ്നിശർമ്മൻ എന്നിവർ NIOS ഒക്ടോബർ മാസത്തിൽ നടത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷ ഉന്നത മാർക്കോടെ പാസ്സായ വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. സംഗോപാങ്‌ഗ വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസ പഠനവും ഒന്നിച്ചു കൊണ്ടുപോകുക എന്നത് ഇച്ഛാശക്തിയുള്ളവർക്ക് കഠിനമല്ല എന്നാണിത് തെളിയിക്കുന്നത്. വിജയികൾക്കും അവരെ അതിന് പ്രാപ്തരാക്കിയ സർവ്വശ്രീ ഭവദാസൻ മാസ്റ്റർ, രാജീവ് മാസ്റ്റർ, ഷിബു മാസ്റ്റർ, ഗോവിന്ദ ദാസ് മാസ്റ്റർ, അനിത ടീച്ചർ എന്നിവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

TEAM VEDA GURUKULAM