മഹാശിവരാത്രി ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ ഈശ്വര നാമജപവും ശ്രീരുദ്ര- ചമക മന്ത്രാലാപനവും (യജുർവേദം 16 ആം അദ്ധ്യായം ആലാപനം) നടത്തുന്നു. അന്നേദിവസം പ്രദോഷസന്ധ്യയിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം) തുടങ്ങിയ വിശേഷസൂക്തങ്ങളാൽ യജ്ഞമനുഷ്ഠിക്കുന്നത് ഉത്തമമാണ്.
പ്രദോഷ നാളിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ സ്ഥിരം നടത്തിവരാറുള്ള ഈ വിശേഷ യജ്ഞത്തിലേക്കും അതിന് തൊട്ടുമുമ്പ് വൈകുന്നേരം 5 മുതൽ 6 വരെ നടക്കുന്ന ഭജന സന്ധ്യയിലേക്കും, അഖണ്ഡ ഈശ്വര നാമജപവും ശ്രീരുദ്ര- ചമക മന്ത്രാലാപനത്തിലേക്കും എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. ഏവരും കാലത്ത് 5.50 ന് തന്നെ ഗുരുകുലത്തിൽ എത്തിച്ചേരുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446575923, 85905 98066 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)
🙏