Acharya Chathurbhuj Arya ji

ശ്രദ്ധാഞ്ജലി സഭ

News Print Media

കാറൽമണ്ണ വേദഗുരുകുലത്തിലേ പ്രധാനാചാര്യനായിരുന്ന ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഒരു ചടങ്ങ് സപ്തംബർ 6 ന് ഞായറാഴ്ച കാലത്ത് 9.30 ന് വേദഗുരുകുലത്തിൽ നടക്കുന്നതാണ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ഈ യോഗത്തിൽ ഡോ.ശശികുമാർ നെച്ചിയിൽ, എം.ഡി.(ആയു.) അധ്യക്ഷത വഹിക്കുന്നു. ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീ.കെ.എം.ഇസ്ഹാഖ് മുഖ്യാതിഥി ആയിരിക്കും. ആചാര്യജിയുടെ ശിഷ്യന്മാരും പൂർവിദ്യാർഥികളും അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങും നടക്കുന്നതാണ്.


Acharya Chathurbhuj Arya ji